ബെയ്ജിങ്; തെക്കുപടിഞ്ഞാറന്‍ ചൈനീസ് പ്രവിശ്യയായ യുനാനില്‍ ഭൂചലനം. വെള്ളിയാഴ്ച വൈകീട്ടോടെ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രണ്ട് പേര്‍ മരിച്ചു.17 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വിനോദ സഞ്ചാര കേന്ദ്രമായ ഡാലി നഗരത്തിന് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ചെറിയ ചില ചലനങ്ങള്‍ക്ക് ശേഷമാണ് തീവ്രത കൂടിയ ഭൂമികുലുക്കം ഉണ്ടായത്. പര്‍വത പ്രവിശ്യയില്‍ ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചതായി പ്രാദേശിക അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.20,000 ത്തിലധികം പേരെ ഒഴിപ്പിച്ചതായി യുനാന്‍ ഭരണകൂടം അറിയിച്ചു.
Read Also : ബി.1.617 ഇന്ത്യന്‍ വകഭേദമല്ല, വ്യാജവാര്‍ത്തകള്‍ ഉടന്‍ പിന്‍വലിക്കണം
ഒരു ലക്ഷത്തിലധികം ആളുകള്‍ ഈ പ്രദേശത്ത് താമസിക്കുന്നുണ്ട്. അവരില്‍ ഭൂരിഭാഗവും ഗ്രാമീണരാണ്. ചില കെട്ടിടങ്ങള്‍ ഇടിഞ്ഞുവീഴുകയും മറ്റു ചിലത് തകര്‍ന്നതായും ഭരണകൂടം അറിയിച്ചു. പ്രദേശത്ത് കൂടുതല്‍ പരിശോധന നടത്തിവരികയാണ്. കെട്ടിടങ്ങള്‍ ഉള്ള പ്രദേശങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.
Post Your Comments