Latest NewsNewsIndia

ബി.1.617 ഇന്ത്യന്‍ വകഭേദമല്ല, വ്യാജവാര്‍ത്തകള്‍ ഉടന്‍ പിന്‍വലിക്കണം

സോഷ്യല്‍ മീഡിയയ്ക്കും മാദ്ധ്യമങ്ങള്‍ക്കും കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കോവിഡ് ഇന്ത്യന്‍ വകഭേദമുണ്ടെന്ന തരത്തിലുള്ള എല്ലാ ഉള്ളടക്കവും ഉടന്‍ നീക്കം ചെയ്യണമെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോട് കേന്ദ്ര സര്‍ക്കാര്‍. ബി.1.617 എന്ന കോവിഡ് രോഗത്തെ ഇന്ത്യന്‍ വകഭേദമെന്ന പദം ഉപയോഗിച്ച മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് യാതോരു അടിസ്ഥാനവുമില്ലെന്ന് കേന്ദ്രം പ്രസ്താവനയില്‍ അറിയിച്ചു.

Read Also : ‘എന്റെ ഗ്രാമം, കൊറോണ മുക്ത ഗ്രാമം’; കോവിഡിനെ നേരിടാന്‍ വ്യത്യസ്ത പദ്ധതിയുമായി യോഗി സര്‍ക്കാര്‍

ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലെ വകഭേദങ്ങള്‍ക്ക് ശേഷം കണ്ടെത്തിയ നാലാമത്തെ വകഭേദമാണ് ബി.1.617. ഇതിന് ഏതെങ്കിലും രാജ്യവുമായി ബന്ധമില്ലെന്നും ഐക്യരാഷ്ട്ര സഭയും അറിയിച്ചിരുന്നു.

B. 1. 617 വകഭേദത്തെ ലോകാരോഗ്യ സംഘടന ഒരിടത്ത് പോലും ഇന്ത്യന്‍ വകഭേദമെന്ന് വിശേഷിപ്പിക്കുന്നില്ല. ഈ വകഭേദവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ 32 പേജുള്ള റിപ്പോര്‍ട്ടില്‍ ഒരിടത്ത് പോലും ഇന്ത്യന്‍ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും, ഇതിനെ ഇന്ത്യന്‍ വകഭേദമെന്ന് വിശേഷിപ്പിക്കുന്ന മാദ്ധ്യമവാര്‍ത്തകള്‍ പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button