ബംഗളുരു: ഡോക്ടറിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട പോലീസ് ഇൻസ്പെക്ടർക്ക് ഉൾപ്പടെ മൂന്ന് പേർക്ക് സസ്പെൻഷൻ നൽകിയിരിക്കുന്നു. സഞ്ജയ്നഗർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ കാത്യായിനി ആൽവ, 2 കോൺസ്റ്റബിൾമാർ എന്നിവർക്കാണ് സസ്പെൻഷൻ നൽകിയിരിക്കുന്നത്. സ്വകാര്യ ആശുപത്രി ഡോക്ടറായ ഡോ.നാഗരാജ് സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. കോവിഡ് ചികിത്സയ്ക്കുള്ള റെംഡിസിവിർ മരുന്ന് കരിഞ്ചന്തയിൽ വിൽക്കുന്നുവെന്ന പരാതി അന്വേഷിക്കാനാണ് കാത്യായിനി ആൽവ സ്വകര്യ ആശുപത്രിയിലെത്തിയത്.
പരാതി വ്യാജമാണെന്ന് കണ്ടെത്തിയിട്ടും ഡോ.നാഗരാജിനോട് 5.5 ലക്ഷം രൂപ നൽകണമെന്നും ഇല്ലെങ്കിൽ കേസിൽ കുടുക്കുമെന്നും കാത്യായിനി ഡോക്ടറെ ഭീഷണിപ്പെടുത്തിയതായാണ് പരാതി ലഭിച്ചിരിക്കുന്നത്. ഇൻസ്പെക്ടർ പണം ആവശ്യപ്പെടുന്നതിന്റെ വീഡിയോ ദൃശ്യം ഉൾപ്പെടെയാണ് കമ്മിഷണർക്ക് പരാതി നൽകിയത്. വകുപ്പ് തല അന്വേഷണത്തെ തുടർന്നാണ് ഇവരെ സസ്പെൻഡ് ചെയ്യാൻ കമ്മിഷണർ കമാൽ പാന്ത് ഉത്തരവിട്ടു.
Post Your Comments