മുസ്ലിം ലീഗ് നേതൃനിരയില്‍ സമൂലമായ മാറ്റം ഉണ്ടാകുമെന്ന് എം.എൽ.എ പി കെ കുഞ്ഞാലിക്കുട്ടി. ലീഗിന്റെ പ്രവര്‍ത്തന ശൈലിയിലും നേതൃ നിരയിലും മാറ്റം വരുമെന്നും, കീഴ്ഘടകങ്ങള്‍ മുതല്‍ മുകള്‍ തട്ട് വരെ മാറ്റം ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മാറ്റങ്ങള്‍ താഴെ തട്ട് മുതല്‍ ആരംഭിക്കുമെന്നും, സംഘടനക്ക് ഒപ്പം പാര്‍ലിമെന്ററി രംഗത്തും മാറ്റം ഉണ്ടാകുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറി ആകുമെന്ന വാര്‍ത്ത തള്ളി കളഞ്ഞ കുഞ്ഞാലിക്കുട്ടി സംഘടന തലത്തിലെ സ്ഥാനങ്ങളിലേക്ക് താന്‍ ഇനിയില്ലെന്നും വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് കുപ്രചാരണമാണെന്നും ദേശീയ ജനറല്‍ സെക്രട്ടറി പുതിയ ആള് വേണമെന്നാണ് അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments