കാനഡ: ഇന്ത്യയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി കാനഡ. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കാനഡയുടെ പുതിയ തീരുമാനം. ഇന്ത്യയില്‍നിന്നും പാകിസ്താനില്‍നിന്നുമുള്ള വിമാന സര്‍വിസുകള്‍ക്ക് കാനഡ വിലക്ക് നീട്ടിയത്. ജൂണ്‍ 21 വരെയാണ് വിലക്ക് നീട്ടിയത്. ഏപ്രില്‍ 22നാണ് വിലക്ക് ആരംഭിച്ചത്.
Read Also : കൊവിഡ് കുട്ടികള്‍ക്കും ബാധിക്കാം, രോഗലക്ഷണങ്ങള്‍ ഉണ്ടാകില്ല : മുന്നറിയിപ്പ് നല്കി കേന്ദ്രസര്‍ക്കാര്‍
ഇന്ത്യയില്‍നിന്നും പാകിസ്താനില്‍നിന്നുമുള്ള എല്ലാവിധ വിമാന സര്‍വിസുകളും 30 ദിവസത്തേക്കായിരുന്നു വിലക്കിയതെന്നും പൊതുജന ആരോഗ്യ താല്പര്യം കണക്കിലെടുത്താണ് നടപടിയെന്നും കനേഡിയന്‍ ഗതാഗത മന്ത്രി ഒമര്‍ അല്‍ഘബ്ര വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഒരു മാസത്തേക്കുകൂടി നീട്ടിയത്. വിമാനയാത്ര വിലക്കുകൊണ്ട് കാനഡയിലെ കോവിഡ് പകര്ച്ചയില് ഗണ്യമായ കുറവുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ അതിതീവ്ര വ്യാപനമാണുള്ളത്. ജനിതകമാറ്റം വന്ന 26 മില്യണ്‍ കോവിഡ് കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കനേഡിയന്‍ മന്ത്രി വ്യക്തമാക്കി
Post Your Comments