ഇസ്ലാമാബാദ്: പാകിസ്താനില്‍ പലസ്തീന്‍ അനുകൂല റാലിക്കിടെ ഭീകരാക്രമണം. ബലൂചിസ്താന്‍ പ്രവിശ്യയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു.
ജാമിയത് ഉല്‍മിയ ഇ ഇസ്ലാം നസര്‍യതി എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടന്ന റാലിക്കിടെയാണ് ഭീകരാക്രമണം ഉണ്ടായത്. ഇസ്രായേലുമായുള്ള സംഘര്‍ഷത്തില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസമാണ് ബലൂചിസ്താനില്‍ റാലി സംഘടിപ്പിച്ചത്. റാലിയില്‍ പങ്കെടുത്ത ഒരു മതനേതാവിന്റെ വാഹനത്തില്‍ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. റാലിയ്ക്ക് നേരെയുണ്ടായ സ്‌ഫോടനത്തെ ബലൂചിസ്താന്‍ മുഖ്യമന്ത്രി അപലപിച്ചു.
Post Your Comments