KeralaLatest NewsNews

തന്റെ പ്രതികരണം ആ വ്യക്തിയോട് മാത്രമായിരുന്നു

അതേ കുറിച്ച് ചോദിക്കുകയോ അതാരും ഏറ്റുപിടിക്കുകയോ ചെയ്യേണ്ടെന്ന് അശ്വതി ശ്രീകാന്ത്

 

സോഷ്യല്‍ മീഡിയയില്‍ അശ്ലീല കമന്റിട്ട യുവാവിന് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്നും താരത്തിന് അശ്ലീലം ലഭിക്കുന്നത് എന്നാണ് അശ്വതി ഇപ്പോള്‍ പറയുന്നത്. തന്റെ പ്രതികരണം ആ വ്യക്തിയോട് മാത്രമായിരുന്നു, അതേ കുറിച്ച് ചോദിക്കാന്‍ ഇനി ആരും വിളിക്കേണ്ട എന്നും അശ്വതി പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു.

അശ്വതി ശ്രീകാന്തിന്റെ കുറിപ്പ്;

പ്രതികരണം അറിയാനും ഇന്റര്‍വ്യൂ എടുക്കാനും ഒക്കെ ഒരുപാട് പേര്‍ പല മാദ്ധ്യമങ്ങളെ പ്രതിനിധീകരിച്ച് നിരന്തരം വിളിക്കുന്നുണ്ട്. പ്രതികരണം ഒരാളോട് മാത്രം ആയിരുന്നു. അത് ആ മൂന്നു വരിയില്‍ തീര്‍ന്നതുമാണ്. മാതൃത്വത്തിന്റെ റൊമാന്റിസൈസേഷന്‍ ഉദ്ദേശിച്ചോ പൊളിറ്റിക്കല്‍ കറക്റ്റന്‍സ് നോക്കിയോ ഒന്നുമല്ല അത് പറഞ്ഞത്. ചിലപ്പോഴൊക്കെ നമ്മള്‍ ബുദ്ധി കൊണ്ടാവില്ല, ഹൃദയം കൊണ്ടാവും സംസാരിച്ച് പോവുക. ഇനി കൂടുതല്‍ ഒന്നും പറയാനില്ല. അത് ചോദിച്ച് ആരും വിളിക്കണമെന്നില്ല.

പിന്നെ സൂം ചെയ്ത് എഡിറ്റ് ചെയ്ത ചിത്രങ്ങളുമായി ന്യായീകരണത്തിന് ഇറങ്ങിയാല്‍ മറുപടി ഇനി ലീഗല്‍ ആയിട്ടാവും എന്ന് കൂടി പറഞ്ഞോട്ടെ. മനസ്സമാധാനം ഈ സമയത്ത് എനിക്കും ഉള്ളിലുള്ള ആളിനും വളരെ വലുതാണ്. അതുകൊണ്ട് ഫെയ്സ്ബുക്കിന് ചെറിയ ബ്രേക്ക്. സ്നേഹത്തിന്, സപ്പോര്‍ട്ടിന് എല്ലാവര്‍ക്കും നന്ദി.

shortlink

Related Articles

Post Your Comments

Related Articles


Back to top button