കോഴിക്കോട് : ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് പ്രതിനിധിയെ ഇറക്കിവിട്ടു. കോഴിക്കോട് തളിയിലെ ജില്ലാകമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിന്നാണ് ഏഷ്യാനെറ്റിനെ പറഞ്ഞുവിട്ടത്. വാര്‍ത്താസമ്മേളനം തുടങ്ങുന്നതിന് മുമ്പ് തന്നെ ഏഷ്യാനെറ്റിനോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഏഷ്യാനെറ്റ് ബഹിഷ്‌കരണത്തിനുള്ള ബിജെപി തീരുമാനത്തിന്റെ ഭാഗമായാണ് പറഞ്ഞുവിട്ടത്. സംഘപരിവാറും ബിജെപിയും ഏഷ്യാനെറ്റ് ബഹിഷ്കരണം വളരെ ഗൗരവമായാണ് എടുത്തിരിക്കുന്നത്. എന്നാൽ പ്രതിനിധിയെ ഇറക്കിവിട്ട നടപടി ശരിയായില്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ സുരേന്ദ്രനെ അറിയിച്ചു.
read also: ‘നൈസായി ഒഴിവാക്കി;അവഹേളനവും അവഗണനയും എന്തിന് സഹിക്കണം? ‘ ചെന്നിത്തലയ്ക്ക് ബിജെപിയിലേക്ക് ക്ഷണം
‘സംഘി ചത്താല്‍ വാര്‍ത്ത കൊടുക്കില്ലെന്ന് പറയുന്നവരെ എങ്ങനെ പങ്കെടുപ്പിക്കാനാകും, ഞാനുമൊരു സംഘിയല്ലേ’ ? എന്ന് സുരേന്ദ്രന്‍ തിരിച്ചു അവരോടു ചോദിച്ചു. നേരത്തെ കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ ഡല്‍ഹിയില്‍ നടത്തിയ ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ നിന്നും ഏഷ്യാനെറ്റിനെ ഇറക്കിവിട്ടിരുന്നു. അതേസമയം സംഘപരിവാർ-ബിജെപി അണികളുടെ ബഹിഷ്കരണത്തിന്റെ ഭാഗമായി ഏഷ്യാനെറ്റ് പേജിലെ അൺലൈക് തുടരുകയാണ്.
Post Your Comments