COVID 19Latest NewsIndiaNewsMobile PhoneTechnology

ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എയര്‍ടെല്‍ ഇന്ത്യ

ന്യൂഡൽഹി : എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എയര്‍ടെല്‍ ഇന്ത്യ. കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് പടര്‍ന്ന് പിടിച്ചതോടെ രാജ്യത്തിന്‍റെ പലഭാഗങ്ങളും ലോക്ക്ഡൗണിലാണ് ഈ അവസ്ഥയില്‍ ആളുകള്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍, സേവനങ്ങള്‍ എന്നിവയെ കൂടുതലായി ഉപയോഗിക്കുന്നു, അതേ സമയം തന്നെ സൈബര്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുകയാണെന്ന് എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിറ്റല്‍ ചൂണ്ടിക്കാട്ടുന്നു. ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് മുതല്‍ ഇടപാടുകള്‍വരെ വിവിധ കാര്യങ്ങളില്‍ വിറ്റല്‍ മുന്നറിയിപ്പ് നല്‍കുന്നു.

Read Also : ലോകപ്രശസ്ത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീൻ എഴുതിയ കത്ത് ലേലത്തിൽ വിറ്റത് റെക്കോർഡ് തുകയ്ക്ക് 

ഡിജിറ്റല്‍ പേയ്‌മെന്റുകളുമായി ബന്ധപ്പെട്ട് വരിക്കാരുടെ ഒടിപിയും യുപിഐയും വഴിയുള്ള ഇടപാടുകളും തട്ടിപ്പിന് ഇരയാകുന്നുണ്ട്. തട്ടിപ്പിന് ഇരയാകുമെന്ന ആശങ്കയില്ലാത്ത, എയര്‍ടെല്‍ വികസിപ്പിച്ചെടുത്ത രാജ്യത്തെ ആദ്യത്തെ ഏറ്റവും സുരക്ഷിത സംവിധാനമാണ് എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്കിന്റെ എയര്‍ടെല്‍ സേഫ് പേ എന്നും വിറ്റല്‍ പരിചയപ്പെടുത്തുന്നു. ഉപഭോക്താവ് അറിയാതെ ഒരിക്കലും പണം അക്കൗണ്ടില്‍ നിന്നും നീങ്ങില്ലെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.

സൈബര്‍ തട്ടിപ്പ് നടക്കുന്നത് പ്രധാനമായും രണ്ടു മാര്‍ഗങ്ങളിലൂടെയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എയര്‍ടെല്‍ ജീവനക്കാര്‍ എന്ന വ്യാജേന വരിക്കാരനെ വിളിക്കുക അല്ലെങ്കില്‍ എസ്എംഎസ് അയച്ച് കെവൈസി (ഉപഭോക്താവിന്റെ വിവരങ്ങള്‍) അപൂര്‍ണമാണെന്ന് അറിയിക്കുന്നു. ഉപഭോക്താവിനോട് ‘എയര്‍ടെല്‍ ക്വിക്ക് സപ്പോര്‍ട്ട്’ എന്ന ഇല്ലാത്തൊരു ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറയും.

ഇല്ലാത്ത ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുന്ന ഉപഭോക്താവിനെ ടീം വ്യൂവര്‍ ക്വിക്ക് ആപ്പിലേക്ക് തിരിക്കും. ഈ ആപ്പിലൂടെ ഉപകരണത്തിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ പക്കലാക്കുന്നു. ഇതോടെ അതിലുള്ള വിവരങ്ങള്‍ ശേഖരിക്കാൻ എളുപ്പമാകും. ഉപഭോക്താവ് തന്നെ അത് ഇന്‍സ്റ്റാള്‍ ചെയ്താലും ഉപകരണവും അതുമായി ബന്ധപ്പെട്ട വിവരങ്ങളും തട്ടിപ്പുകാരനു ലഭ്യമാകുമെന്ന് വിറ്റല്‍ വിശദമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button