ന്യൂഡൽഹി : സ്വാതന്ത്യ്രത്തിനു ശേഷം 2020 തിന്റെ തുടക്കത്തിൽ വരെ കേവലം 16,000 വെന്റിലേറ്ററുകളാണ് രാജ്യത്തെ സർക്കാർ ആശുപത്രികളിൽ ഉണ്ടായിരുന്നത് . എന്നാൽ മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഇന്ന് ഇന്ത്യയിലെ സർക്കാർ ആശുപത്രികളിൽ എത്തിയിട്ടുള്ളത് 60000 ത്തോളം വെന്റിലേറ്ററുകളാണ് . ഒരു വർഷത്തിനുള്ളിലാണ് സർക്കാർ ആശുപത്രികൾക്കായി കേന്ദ്രസർക്കാർ ഇത്രയേറെ വെറ്റിലേറ്ററുകൾ സജ്ജമാക്കിയത്.
Read Also : രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു ; കണക്കുകൾ പുറത്ത് വിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ആദ്യഘട്ടത്തിൽ ഏകദേശം 3000 ആഭ്യന്തര വെന്റിലേറ്ററുകളാണ് വിവിധ സംസ്ഥാനങ്ങൾക്ക് കൊറോണ പ്രതിരോധത്തിനായി നൽകിയത്. മഹാമാരിയ്ക്കിടയിലും മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ മോദി സർക്കാരിന്റെ മികവുറ്റ നയങ്ങളും, സ്ഥിരോത്സാഹവും മൂലം ഏറെ ഫലപ്രദമായ രീതിയിൽ വെന്റിലേറ്ററുകൾ നിർമ്മിക്കാൻ കഴിഞ്ഞു .
അതേസമയം ഈ വെന്റിലേറ്ററുകൾ സംസ്ഥാനങ്ങൾ ശരിയായി ഉപയോഗിച്ചിട്ടില്ലെന്നതാണ് വാസ്തവം. ഉപയോഗിച്ചിരുന്നുവെങ്കിൽ കൊറോണ രണ്ടാം തരംഗവ്യാപനത്തിൽ ഓക്‌സിജൻ പ്രതിസന്ധി മൂലമുളള മരണനിരക്കും കുറഞ്ഞേനെയന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2020 ഒക്ടോബർ 8 ന് പഞ്ചാബ് സർക്കാരിന് 25 വെന്റിലേറ്ററുകളുടെ ആദ്യ ബാച്ച് നൽകിയെങ്കിലും മരണസംഖ്യ വർദ്ധിച്ചുകൊണ്ടിരുന്നു. തുടർന്ന് പഞ്ചാബിനു അനുവദിച്ച മൊത്തം 809 വെന്റിലേറ്ററുകളിൽ 251 വെന്റിലേറ്ററുകൾ ഉപയോഗശൂന്യമായിരിക്കുന്നതിന്റെ കാരണം തേടി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പഞ്ചാബ് സർക്കാർ സെക്രട്ടറി വിനി മഹാജന് കത്ത് നൽകി.
കൃത്യമായ രീതിയിൽ ഓക്സിജൻ സിസ്റ്റവും , മറ്റും ഘടിപ്പിക്കാതെയാണ് പല സംസ്ഥാനങ്ങളും വെന്റിലേറ്റർ ഉപയോഗ ശൂന്യമാണെന്ന് ആരോപിക്കുന്നതെന്ന് വിദഗ്ധരും അഭിപ്രായപ്പെട്ടു.പഞ്ചാബിലെ അമൃത്സറിലെ ഗുരു നാനാക് ദേവ് ആശുപത്രിയിലേക്ക് 119 വെന്റിലേറ്ററുകൾ പി എം കെയർസ് ഫണ്ട് വഴി അനുവദിച്ചിരുന്നു. എന്നാൽ ആശുപത്രി ജീവനക്കാർ വെന്റിലേറ്ററുകൾ ആശുപത്രി പരിസരത്ത് ഉപേക്ഷിച്ചതായി കണ്ടെത്തി.
ഇതിനെ കുറിച്ചുള്ള റിപ്പോർട്ടിൽ 119 വെന്റിലേറ്ററുകളും കൃത്യമായി വർക്ക് ചെയ്യുന്നില്ലെന്നാണ് ആശുപത്രി അധികൃതർ സൂചിപ്പിച്ചിരുന്നത് . എന്നാൽ അഗ്വ ഹെൽത്ത് കെയർ സർവീസിലെ സാങ്കേതിക വിദഗ്ധരുടെ പരിശോധനയിൽ ആ വെന്റിലേറ്ററുകൾ ഒരിക്കലും ഉപയോഗിച്ചവയല്ലെന്നും , അവയുടെ സുപ്രധാന ഭാഗങ്ങൾ നഷ്ടപ്പെട്ടതായും കണ്ടെത്തി .
പഞ്ചാബിലെ ഗുരു ഗോബിന്ദ് സിംഗ് മെഡിക്കൽ കോളേജിലേക്കും ഹോസ്പിറ്റലിലേക്കും അനുവദിച്ച 62 വെന്റിലേറ്ററുകൾ സ്റ്റോർ റൂമുകളിലാണ് സൂക്ഷിച്ചിരുന്നത് .ഉപയോഗിക്കാൻ സാധിക്കാത്തതിന്റെ കാരണമായി ആശുപത്രി അധികൃതർ പറഞ്ഞത് ഓക്സിജൻ വിതരണത്തിന്റെ അപര്യാപ്തതയാണ്.
Post Your Comments