ജയ്പൂര്‍: രാജ്യത്ത് കോവിഡിനെതിരായ പോരാട്ടത്തില്‍ സുപ്രധാന ആയുധമായ വാക്‌സിന്‍ ഏറ്റവും കൂടുതല്‍ പാഴാക്കിയത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനം. രാജസ്ഥാനിലാണ് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ പാഴാക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഇതിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.
Also Read: ‘എന്റെ ഗ്രാമം, കൊറോണ മുക്ത ഗ്രാമം’; കോവിഡിനെ നേരിടാന്‍ വ്യത്യസ്ത പദ്ധതിയുമായി യോഗി സര്‍ക്കാര്‍
സംസ്ഥാനത്ത് ഇതുവരെ 11.5 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ പാഴാക്കിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് ആകെ ഡോസുകളുടെ 7 ശതമാനത്തോളം വരും. പല ജില്ലകളിലും വാക്‌സിന്‍ വലിയ തോതില്‍ പാഴാക്കുന്നതായാണ് റിപ്പോര്‍ട്ട്. ചുരു ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ പാഴാക്കിയത്. 39.7 ശതമാനം വാക്‌സിനാണ് ചുരുവില്‍ പാഴാക്കി കളഞ്ഞത്. ഹനുമാന്‍ഗഡ്, ഭരത്പൂര്‍, കോട്ട എന്നിവിടങ്ങളിലും വലിയ തോതില്‍ വാക്‌സിന്‍ പാഴാക്കുന്നുണ്ട്.
വാക്‌സിന്‍ ഡോസുകള്‍ പാഴാക്കുന്നതിനെതിരെ കേന്ദ്രമന്ത്രിയും ജോധ്പൂര്‍ എംപിയുമായ ഗജേന്ദ്ര സിംഗ് ശെഖാവത് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്‌സിന്‍ പാഴാക്കരുതെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും രാജസ്ഥാന്‍ മുഖ്യമന്ത്രി അശേക് ഗെഹ്‌ലോട്ട് ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. രാജസ്ഥാന്‍ സര്‍ക്കാരിന്റെ പ്രവൃത്തിയെ ക്രിമിനല്‍ നടപടിയെന്നാണ് കേന്ദ്രമന്ത്രി വിശേഷിപ്പിച്ചത്.
Post Your Comments