Latest NewsIndiaNews

റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ അക്രമം; ആസൂത്രിതമെന്ന് പോലീസ്, ദീപ് സിദ്ദു അടക്കം 16 പേർക്കെതിരെ കുറ്റപത്രം

പ്രതിഷേധക്കാർ ആസൂത്രിതമായാണ് ചെങ്കോട്ടയിൽ കയറി അതിക്രമം നടത്തിയതെന്ന് ഡൽഹി പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കി

റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ അക്രമസംഭവങ്ങളിൽ നടൻ ദീപ് സിദ്ദു അടക്കം 16 പേർക്കെതിരെ പോലീസ് കുറ്റപത്രം. പ്രതിഷേധക്കാർ ആസൂത്രിതമായാണ് ചെങ്കോട്ടയിൽ കയറി അതിക്രമം നടത്തിയതെന്ന് ഡൽഹി പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ നടത്തിയ സമരത്തിനിടെയാണ് ചെങ്കോട്ടയിൽ അക്രമസംഭവങ്ങൾ അരങ്ങേറിയത്. ചെങ്കോട്ടയിൽ അതിക്രമിച്ചു കയറി ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘം സിഖ് പതാക ഉയർത്തുകയായിരുന്നു.

ബൈക്കുകളിലും കാറുകളിലുമായി 1000ഓളം പേരാണ് ചെങ്കോട്ടയിൽ അതിക്രമിച്ചുകയറിയതെന്നും അവർ പൊലീസുകാരെ ആക്രമിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. അക്രമികൾ പോലീസുകാരുടെ സുരക്ഷാ ഉപകരണങ്ങൾ തട്ടിയെടുത്തു. പൊതുശൗചാലയത്തിൽ ആളുകളെ തടവിലാക്കിയതായും കുറ്റപത്രത്തിൽ പറയുന്നു.

സംഭവത്തിൽ ഉൾപ്പെട്ട 16 പേരെ അറസ്റ്റ് ചെയ്തത്തിൽ 13 പേർ ജാമ്യത്തിലാണ്. ചെങ്കോട്ടയിൽ നിഷാൻ സാഹിബ് പതാക ഉയർത്തിയ ജുഗ്‌രാജ് സിംഗ്, ഡ്യൂട്ടിയിലിരുന്ന പൊലീസ് ഓഫീസറെ ആക്രമിച്ച ഖെംപ്രീത് സിംഗ്, ചെങ്കോട്ടയിൽ വടിവാൾ വീശിയ മനീന്ദർ സിംഗ് മോനി എന്നിവർ ജയിലിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button