മുംബൈ: ബ്ലൂംബെര്‍ഗ് കോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടി ഇന്ത്യൻ വ്യവസായിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മായ മുകേഷ് അംബാനിയും, തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തായി അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിയും എത്തി. ചൈനീസ് കോടീശ്വരന്‍ ഷോങ് ഷന്‍ഷാനെ ഞെട്ടിച്ചാണ് ഏഷ്യയിലെ അതിസമ്പന്നന്മാരില്‍ രണ്ടാമനായി ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി മാറിയത്. ബ്ലൂംബെര്‍ഗ് പട്ടിക അനുസരിച്ച് അദാനി ഗ്രൂപ്പിന്റെ ആസ്തി 66.5 ബില്യണ്‍ ഡോളറാണ്. ഷോങ് ഷന്‍ഷാന്റെ ആസ്തി 63.6 ബില്യന്‍ ഡോളറാണ്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഷന്‍ഷാനെ പിന്തള്ളി മുകേഷ് അംബാനി ഏഷ്യയിലെ അതിസമ്പന്ന പട്ടികയില്‍ ഒന്നാമതെത്തിയത്. നോങ്ഫു സ്പ്രിങ്‌സ് ചെയര്‍മാനായ ഷന്‍ഷാന്‍ ലോകത്ത് അതിസമ്പന്നരില്‍ ആറാമനായിരുന്നു. ലോകത്തെ അതിസമ്പന്നന്മാരുടെ പട്ടികയില്‍ അംബാനി 13-ാമതും അദാനി 14-ാമതുമാണ്.
അതേസമയം, രാജ്യത്തെ രൂക്ഷമായി ബാധിച്ച കോവിഡ് പ്രതിസന്ധികൾ വൻ വ്യവസായികളെ ബാധിച്ചിട്ടില്ല എന്നാണ് ഇരുവരുടെയും സാമ്പത്തിലുണ്ടായ വർധനകൊണ്ട് വെളിവായത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളുടെ നിയന്ത്രണം അദാനി ഗ്രൂപ്പിന്റെ കൈവശമാണ്. രാജ്യത്തെ വ്യോമഗതാഗതത്തിന്റെ കാല്‍ഭാഗവും അദാനിയുടെ നിയന്ത്രണത്തിലാണ്.
Post Your Comments