ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മാഹാമാരി അനാഥരാക്കിയ കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സോണിയാ ഗാന്ധി. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി കത്തെഴുതി. അവരുടെ മുന്‍പോട്ടുള്ള ജീവിതം ആശാവഹവും കരുത്തുറ്റതുമാക്കാന്‍ കൊവിഡ് അനാഥരാക്കിയ കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സോണിയാഗാന്ധി കത്തില്‍ വിശദീകരിച്ചു. ഇത്തരത്തില്‍ അനാഥരാക്കപ്പെടുകയോ രക്ഷിതാക്കളെ നഷ്ട്ടപ്പെടുകയോ ചെയ്തവര്‍ക്ക് നവോദയവിദ്യാലയങ്ങളില്‍ പ്രവേശനം നല്കണമെന്നും കത്തില്‍ സോണിയ ആവശ്യപ്പെടുന്നുണ്ട്. അവരുടെ ഭാവി കരുത്തുറ്റതാക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്കണമെന്ന് സോണിയാഗാന്ധി പ്രധാനമന്ത്രിക്കുള്ള കത്തില്‍ ചൂണ്ടിക്കാണിച്ചു.
Read Also: കൊവിഡ്: ഉത്തർ പ്രദേശ് മന്ത്രി വിജയ് കശ്യപ് അന്തരിച്ചു
എന്നാൽ ചിന്തിക്കാന്‍ പോലും കഴിയാത്ത വലിയ ദുരന്തത്തില്‍ എത്തിച്ചേര്‍ന്ന അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് അവരുടെ ഭാവി പ്രതീക്ഷ നൽകുന്ന വിധത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെന്നാണ് സോണിയഗാന്ധി തന്റെ കത്തില്‍ വ്യക്തമാക്കുന്നത് ഇത്തരത്തില്‍ കൊവിഡ് അനാഥരാക്കിയ കുഞ്ഞുങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ധാരാളം വരുന്നുണ്ട്. അവര്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത മാനസികവിഷമത്തിലാണ്. അവരുടെ വിദ്യാഭ്യാസത്തിനും ഭാവിയ്ക്കും സര്‍ക്കാറിന്റെ ഉറച്ച പിന്തുണ ഇതുവരെ ലഭിച്ചില്ലെന്ന് സോണിയ ചൂണ്ടിക്കാണിച്ചു. മുന്‍ പ്രാനമന്ത്രി രജീവ് ഗാന്ധി ഗ്രാമപ്രദേശത്തെ യുവാക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്കുന്നതിനാണ് നവോദയ വിദ്യാലയങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 661 നവോദയ വിദ്യാലയങ്ങളാണ് രാജ്യത്തുള്ളത്. ഇത്തരം സ്‌ക്കൂളുകളില്‍ കൊവിഡ് അനാഥരാക്കിയ കുട്ടികള്‍ക്ക് പ്രവേശനം നല്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷ കത്തില്‍ വ്യക്തമാക്കുന്നത്. രണ്ടുലക്ഷത്തോളം കുട്ടികളാണ് കൊവിഡില്‍ രക്ഷിതാക്കള്‍ നഷ്ട്ടപ്പെട്ട് അനാഥരാക്കപ്പെട്ടത്.
Post Your Comments