Latest NewsKeralaNewsIndia

പിണറായിയുമായി ഒത്തുപോകുമെന്ന് മമത ; ദേശീയ തലത്തിലെ പ്രതിപക്ഷ കൂട്ടായ്മയിലും ഇനി പിണറായി വിജയന് സുപ്രധാന പങ്ക്

ന്യൂഡൽഹി : ദേശീയ തലത്തിലെ പ്രതിപക്ഷ കൂട്ടായ്മയിലും ഇനി പിണറായി വിജയന് സുപ്രധാന പങ്കുണ്ടാകും. പിണറായിയുമായി ഒത്തുപോകും എന്ന സന്ദേശമാണ് മമത ബാനർജി ഉൾപ്പടെയുള്ള നേതാക്കൾ നല്കുന്നത്.

Read Also : സാമ്പത്തിക തടസം നീക്കും വെള്ളിയാഴ്ച 

ദേശീയ തലത്തിൽ സിപിഎം സിപിഐ എന്നീ പാർട്ടികൾക്കു മാത്രമല്ല ഇടത് ആശയങ്ങളോട് ചേർന്ന് നില്ക്കുന്നവർക്കും തൊഴിലാളി സംഘ‍‍ടനകൾക്ക് കീഴിൽ അണിനിരക്കുന്നവർക്കും ഒക്കെ ആവേശം പകരുന്നതാണ് പിണറായി വീണ്ടും ചുമതലയേല്ക്കുന്ന ഈ കാഴ്ച.

കെകെ ഷൈലജയെ ഒഴിവാക്കിയതിൽ ചില കേന്ദ്ര നേതാക്കൾക്ക് നീരസമുണ്ടെങ്കിലും പുതിയ ടീം പ്രതീക്ഷ നല്കുന്നതാണെന്നാണ് പൊതു വിലയിരുത്തൽ. കൂട്ടായ പ്രവർത്തനമാണ് പാർട്ടി ആഗ്രഹിക്കുന്നത് എന്ന സന്ദേശം കഴിഞ്ഞ പിബി യോഗത്തിൽ തന്നെ സംസ്ഥാന ഘടകത്തിന് നല്കിയിരുന്നു എന്ന് നേതാക്കൾ വ്യക്തമാക്കുന്നു.

ദേശീയ തലത്തിൽ പ്രത്യേകിച്ച് പാർലമെനൻറിൽ തിളങ്ങിയ നേതാക്കളുടെ സാന്നിധ്യവും ഈ മന്ത്രിസഭയിലുണ്ട്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടാനുള്ള സാഹചര്യമുള്ളപ്പോഴാണ് കേരളത്തിൻറെ അമരത്ത് വീണ്ടും ഇടതുപക്ഷം എത്തുന്നത്. തളർന്നു കിടക്കുന്ന സിപിഎം കേന്ദ്ര ആസ്ഥാനവും തല്ക്കാലം കേരളത്തിലേക്ക് ഉറ്റുനോക്കുന്നു. ദേശീയതലത്തിൽ ബദൽ മുന്നോട്ടു വയ്ക്കാനുള്ള പ്രതിപക്ഷ നീക്കത്തിന് കേരളത്തിലെ ഈ പുതിയ ടീമിൻറെ പ്രകടനവും പ്രധാന ഘടകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button