
മസ്കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ 802 പേർക്ക് പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായും 11 പേർ മരിച്ചതായും ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ ആകെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം 2,08,607 ആയി ഉയർന്നിരിക്കുന്നു. ഇവരിൽ 1,92,973പേർ രോഗമുക്തരാകുകയും 2239 പേർ മരണപ്പെടുകയും ചെയ്യുകയുണ്ടായി. രാജ്യത്ത് രോഗമുക്തി നിരക്ക് 92.5 ശതമാനമായി തുടരുകയാണ്. 67 പേർ കഴിഞ്ഞ ദിവസം രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. ഇതോടെ ആശുപത്രികളിൽ കഴിയുന്ന രോഗികളുടെ എണ്ണം 664 ആയി ഉയർന്നു. ഇവരിൽ ഗുരുതര രോഗലക്ഷണങ്ങളോടെ 251 പേർ ഐ.സി.യുവിലാണ് കഴിയുന്നത്.
Post Your Comments