MollywoodLatest NewsKeralaCinemaBollywoodNewsIndiaEntertainmentKollywood

മലയാളത്തിന്‍റെ താരചക്രവര്‍ത്തി മോഹൻലാലിന് ഇന്ന് പിറന്നാള്‍ ; ആഘോഷമാക്കി ആരാധകർ

തിരുവനന്തപുരം : മലയാളികളുടെ സ്വകാര്യ അഹങ്കാരം ‘ലാലേട്ടൻ’ ഇന്ന് 61 -ാം ജന്മദിനം ആഘോഷിക്കുകയാണ്. ദിവസങ്ങൾക്കു മുൻപേ തന്നെ മലയാളികൾ തങ്ങളുടെ പ്രിയതാരത്തിന്റെ ജന്മദിനം ആഘോഷിക്കാൻ തയ്യാറെടുപ്പുകൾ നടത്തി തുടങ്ങിയിരുന്നു.

Read Also : വാ​​ക്സി​​ന്‍ എ​​ടു​​ക്ക​​രു​​തെ​​ന്ന് ക്രൈ​​സ്ത​​വ നേ​​താ​​ക്ക​​ള്‍ ജനങ്ങളോട് നി​​ര്‍​​ദേ​​ശി​​ച്ചെ​​ന്ന് ആരോപണം 

മോഹൻലാലിന്റെ ആരാധകർ മാത്രമല്ല സിനിമാ താരങ്ങളും തങ്ങളുടെ പ്രിയ താരത്തിനു ആശംസകൾ നേർന്നു. ലാലേട്ടന് സമ്മാനിക്കാൻ നിരവധി മാഷപ്പ് വീഡിയോകളാണ് ആരാധകർ തയ്യാറാക്കിയിരിക്കുന്നത്. 1980 ലെ പ്രതിനായകത്വത്തിൽ ആരംഭിച്ച നടന പ്രയാണം ഇന്ന് ഇരുന്നൂറ് കോടി ക്ലബിലാണ് നിൽക്കുന്നത് . അതിനിടയിൽ പ്രണയത്തിന്റെ ,നർമ്മത്തിന്റെ , ശൃംഗാരങ്ങളുടെ ,വില്ലത്തരത്തിന്റെ പല മാനറിസങ്ങളും മലയാളി കണ്ടു കഴിഞ്ഞു. ഇപ്പോൾ സംവിധാന കലയിലേക്കും പിച്ചവച്ചുകഴിഞ്ഞു ലാലേട്ടൻ.

മലയാളം സിനിമ ആദ്യാമായി 100 കോടിയും 150 കോടിയും 200 കോടിയുമൊക്കെ കടന്നത് ഈ നടനവിസ്മയത്തിന്റെ ചിത്രങ്ങളിലൂടെയായിരുന്നു. പുതിയ കാലത്തും പുലിമുരുകനായും, സ്റ്റീഫൻ നെടുമ്പള്ളിയായും, ജോർജുകുട്ടിയായുമെല്ലാം വിസ്മയിപ്പിച്ചു ലാലേട്ടൻ. ദൃശ്യത്തിന്റെ രണ്ടാം ഭാഗമെത്തിയിട്ടും മോഹൻലാലിന്റെ മാനറിസങ്ങളിൽ യാതൊരു മാറ്റവും കാണാനായില്ല ആരാധകർക്ക്. നെയ്യാറ്റിൻകര ഗോപന് വേണ്ടിയും കുഞ്ഞാലി മരക്കാറിന് വേണ്ടിയും അബ്രാം ഖുറേഷി അബ്രാമിനും വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാളക്കര. പലപ്പോഴും മലയാളികൾ എങ്ങനെയൊക്കെ പെരുമാറണമെന്ന് ആഗ്രഹിച്ചോ. പ്രണയിക്കണമെന്ന് ആഗ്രഹിച്ചോ അതൊക്കെയായി മാറി മോഹൻലാൽ.

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button