KeralaLatest NewsNews

കൊടകര കുഴല്‍പ്പണ കേസ്, നിര്‍ണായക വിവരങ്ങള്‍ : മൂന്നര കോടി കൊടുത്തവിട്ടയാള്‍ ആരെന്ന് സൂചന

കോഴിക്കോട് : കൊടകര കുഴല്‍പ്പണക്കേസില്‍ കാറില്‍ ഉണ്ടായിരുന്നത് മൂന്നരക്കോടി രൂപയാണെന്ന് അറസ്റ്റിലായവരുടെ വെളിപ്പെടുത്തല്‍. കേസില്‍ അറസ്റ്റിലായ ധര്‍മ്മരാജനും സുനില്‍ നായിക്കുമാണ് നിര്‍ണായക മൊഴി നല്‍കിയത്. കാറില്‍ 25 ലക്ഷമാണ് ഉണ്ടായിരുന്നത് എന്ന് ആദ്യം മൊഴിനല്‍കിയത് സ്രോതസ് വെളിപ്പെടുത്താന്‍ കഴിയാത്തതു കൊണ്ടാണെന്നും ഇവര്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. അതേസമയം പണം കൊടുത്തുവിട്ട ആളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Read Also :പ്രധാനമന്ത്രിയുടെ അഭിനയം കണ്ട്​ രാജ്യത്തെ ജനത തളര്‍ന്നിരിക്കുകയാണെന്ന് യശ്വന്ത്​ സിന്‍ഹ

അതേസമയം, കൊടകര കുഴല്‍പ്പണ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മുഖ്യ പ്രതികളിലൊരാളായ രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയാണ് അറസ്റ്റിലായത്. കവര്‍ച്ചാ പണം ഒളിപ്പിച്ച കുറ്റത്തിനാണ് അറസ്റ്റ്. കൊടകര കുഴല്‍പണ കേസിലെ മുഖ്യ പ്രതികളിലൊരാളായ രഞ്ജിത്തിന്റെ തൃശൂര്‍ പുല്ലൂറ്റിലെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം 14 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. മുഖ്യ പ്രതികളായ രജ്ഞിത്തും മുഹമ്മദ് അലിയും തട്ടിയെടുത്ത പണം നിരവധി പേര്‍ക്ക് വീതം വെച്ചതായും പൊലീസ് കണ്ടെത്തി.

കവര്‍ച്ചാ പണം ഒളിപ്പിച്ചു വെക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഏകദേശം 25 പേരുടെ പക്കല്‍ പണം എത്തിയതായി അന്വേഷണ സംഘത്തിന്റെ നിഗമനം. ഇത് ആരൊക്കെ എന്ന് കണ്ടത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. ഇതുവരെ പൊലീസ് കണ്ടെടുത്തത് 90 ലക്ഷം രൂപയാണ്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് കോഴിക്കോട് സ്വദേശി ധര്‍മ്മരാജന്റെ പരാതി. എന്നാല്‍ ഇതിലുമേറെ തുക ഉള്ളതായി പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button