തിരുവനന്തപുരം: കോവിഡ് നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ശക്തമാക്കാൻ സർക്കാർ തീരുമാനപ്രകാരം 18 നും 44 നും ഇടയിൽ പ്രായമുള്ളവരുടെ വാക്സിനേഷനായി മൂന്ന് കോടി ഡോസ് വാക്സിൻ വാങ്ങാൻ സംസ്ഥാനം ആഗോള ടെണ്ടർ വിളിച്ചു.
കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനാണ് ടെണ്ടർ വിളിച്ചിരിക്കുന്നത്. ഇതിനോടകം നിലവിൽ വന്നു കഴിഞ്ഞ ടെണ്ടർ ജൂൺ അഞ്ചിന് തുറക്കുമ്പോൾ മാത്രമേ ഏതൊക്കെ കമ്പനികൾ മത്സരരംഗത്തുണ്ടെന്ന് വ്യക്തമാകുകയൊള്ളു.
മഹാരാഷ്ട്ര, രാജസ്ഥാൻ,ഉത്തർപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ ആഗോള ടെൻഡർ വഴി വാക്സിൻ വാങ്ങാൻ പദ്ധതിയിടുന്നുണ്ട്. വാക്സിൻ നിർമ്മാതാക്കളിൽ നിന്നും നേരിട്ട് വൻതോതിൽ ഡോസ് വാങ്ങുമ്പോൾ വിലയിൽ കാര്യമായ കുറവുണ്ടാകുമെന്നും മുഴുവൻ ആളുകൾക്കും കുറഞ്ഞ സമയത്തിനുള്ളിൽ വാക്സിനേഷൻ നടത്താൻ സാധിക്കുമെന്നാണ് സർക്കാരിൻ്റെ നിഗമനം.
Post Your Comments