Latest NewsKeralaCinemaMollywoodNewsEntertainment

മോഹൻലാൽ മലയാളത്തിന്റെ താരരാജാവാണെന്ന് കെ സുരേന്ദ്രൻ

മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിന്റെ അറുപത്തിയൊന്നാം പിറന്നാൾ ആണിന്ന്. സിനിമ – രാഷ്ട്രീയ – സാംസ്കാരിക മേഖകളിൽ നിന്നും നിരവധി പ്രമുഖരാണ് താരത്തിനു പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുന്നത്. മോഹൻലാൽ മലയാളത്തിന്റെ താരരാജാവാണെന്ന് പറയുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് കെ സുരേന്ദ്രൻ മോഹൻലാലിനു പിറന്നാളാശംസകൾ നേർന്നത്.

മമ്മൂട്ടിയാണ് മോഹൻലാലിനു ആശംസകൾ നേർന്ന് ഫേസ്ബുക്കിൽ ആദ്യം പോസ്റ്റ് പങ്കുവെച്ചത്. കൃത്യം 12 മണിക്ക് തന്നെ താരം ‘പ്രിയ ലാലിന് പിറന്നാൾ ആംശസകൾ’ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ദുൽഖർ സൽമാൻ തുടങ്ങി നിരവധി താരങ്ങൾ മോഹൻലാലിനു ആശംസകൾ നേർന്ന് രംഗത്തെത്തി.

Also Read:ശബരിമല യുവതി പ്രവേശനത്തിന് സമവായത്തിന് ശ്രമിക്കും, ദേവസ്വത്തിന്റെ സ്വത്ത് സംരക്ഷിക്കും; കെ രാധാകൃഷ്ണൻ

നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയമാണ് മോഹൻലാൽ. മലയാളത്തിന്റെ അതിർവരമ്പുകൾക്കപ്പുറം വളർന്ന് ഇന്ത്യൻ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹൻലാൽ. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും അദ്ദേഹം നിറഞ്ഞാടി. ഭാഷാ അതിർവരമ്പുകൾ അദ്ദേഹത്തിനൊരു പ്രശ്നമേ ആയിരുന്നില്ല. അനായാസേന ഓരോ ഭാവങ്ങളും ഓരോ സംഭാഷണങ്ങളും അതാത് ഭാഷയിലെ പ്രേക്ഷകരെ കോരിത്തരിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button