Latest NewsIndia

ഇന്ത്യൻ വാക്‌സിനേഷൻ പ്രോഗ്രാം വൈകിയത് പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും നിരന്തര വ്യാജപ്രചാരണങ്ങൾ മൂലം

'വാക്സിനേഷൻ എടുത്താൽ നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി നശിക്കും....'

ന്യൂഡൽഹി: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ വാക്സിനേഷൻ ആദ്യഘട്ടത്തിൽ വലിയരീതിയിൽ വിജയിക്കാതിരുന്നത് ജനങ്ങൾ ഭയപ്പെട്ടതിനാൽ. മാധ്യമ പ്രചാരണവും ചില പ്രതിപക്ഷ നേതാക്കളുടെ ട്വീറ്റുകളും ജനങ്ങളിൽ ഭയമുളവാക്കി. വാക്സിൻ എടുത്താൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന തരത്തിലായിരുന്നു പല പ്രചാരണവും. ഇതുമൂലം പലരും വാക്സിനേഷൻ എടുക്കാൻ വിമുഖത കാട്ടി. എന്നാൽ വാക്സിനേഷനെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറിയതോടെ ജനങ്ങൾ ആശുപത്രിയിലേക്ക് വാക്സിനായി തിരക്ക് കൂട്ടി എത്തിയതോടെ വാക്സിനേഷൻ ദൗർലഭ്യവും ഉണ്ടായി.

ഇടതു പാർട്ടികളും കോൺഗ്രസ് നേതാക്കളും ഇടതു ലിബറൽ പ്രൊഫൈലുകളും മാധ്യമങ്ങളും വാക്സിനേഷനെതിരെയായിരുന്നു പ്രചാരണം നടത്തിയിരുന്നത്. ശശി തരൂരിന്റെയും മറ്റും ട്വീറ്റ് ഉയർത്തിക്കാട്ടിയാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഇതിനെതിരെ പ്രതികരിക്കുന്നത്. ഇത്തരത്തിൽ പ്രതികരിച്ചവരുടെ പ്രൊഫൈലുകളിൽ ഇപ്പോഴും ആ പോസ്റ്റുകൾ ഉണ്ട്. ‘വാക്സിനേഷൻ എടുത്താൽ നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി നശിക്കും….’ ഏതാണ്ട് എല്ലാ രാഷ്ട്രീയ പാർട്ടിയുടെ നേതാക്കന്മാരും മാധ്യമ സിംഹങ്ങളും ഈ വാചകം അല്ലെങ്കിൽ ഇതിന് ഏതാണ്ട് സമാനമായ അഭിപ്രായം ഒരുമൂന്നു നാലു മാസം മുന്നേ പറഞ്ഞിട്ടുണ്ട്.

ഇത്രയും അബദ്ധമായ, അവർക്ക് അറിവോ വിവരമോ ഇല്ലാത്ത, ഒരു കാര്യം അവരെ കൊണ്ട് പറയാൻ പ്രേരിപ്പിച്ചതിനു പിന്നിൽ പല കാരണങ്ങൾ ഉണ്ടാവാം. ലോകത്തിന്റെ ഫാർമസി ആയി ഇന്ത്യയെ ഉയർത്തി കാട്ടിയത് ആർക്കാണോ ഇഷ്ടപ്പെടാതിരുന്നത്, അവരായിരുന്നു ഇതിന്റെ പിന്നിൽ.
രാജ്യത്തെ ഭൂരിഭാഗം ജനത വാക്സിനേഷൻ എടുക്കും എന്നായപ്പോൾ എന്തിനാണ് എല്ലാവരും ഇത്തരത്തിൽ ഒരേ പാറ്റേൺ പോസ്റ്റുകൾ പ്രചരിപ്പിച്ചത് എന്ന് ഇപ്പോൾ സംശയമുയരുന്നുണ്ട്.

ചൈനീസ് വൈറസെന്ന് കരുതുന്ന കോവിഡിന് എതിരെ ഉള്ള വാക്സിൻ കണ്ടെത്തുന്നതിൽ ഒന്നാമത് എത്തിയ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 80 രാജ്യങ്ങൾക്ക് ഇന്ത്യ വാക്സിൻ എത്തിച്ചു കഴിഞ്ഞു. ആ നേട്ടം ഇന്ത്യ കൈവരിക്കുന്നത് നരേന്ദ്രമോദി എന്ന ഇന്ത്യൻ പ്രധാനമന്ത്രിക്ക് കീഴിൽ ആയിരിക്കും, ആ നയതന്ത്ര കുശലത ലോകം വാഴ്ത്തും എന്നത് ആണ് വാക്‌സിനെതിരെ കാമ്പയിൻ പോലും നടത്താൻ ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളെ പ്രേരിപ്പിച്ചത് എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.

ചൈനീസ് കൊറോണ വൈറസിന് എതിരെ ഏറ്റവും കൂടുതൽ വാക്സിൻ കൊടുക്കേണ്ട ജനത ഇന്ത്യൻ ജനത ആണ്.. 100 കോടി ആളുകൾക്ക് 200 കോടി വാക്സിൻ. ശൗചാലയവും ഗ്യാസും ബൾബും കൊണ്ടു സാധാരണക്കാരന്റെ ജീവിതത്തെ സ്പർശിച്ച മോഡിക്ക് ഈ മെഗാ വാക്സിനേഷൻ ഡ്രൈവിന്റെ നേട്ടം ലഭിച്ചേക്കാം എന്ന ഭയം.

ലോകത്തിലെ ഏറ്റവും വലിയ ഫാർമസി ആണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കൾ, ഏറ്റവും കൂടുതൽ മരുന്ന് ഉല്പാദിപ്പിക്കുന്ന, കയറ്റി അയക്കുന്ന രാജ്യങ്ങളിൽ ഒന്നായ ഇന്ത്യ ചൈനീസ് കൊറോണ വൈറസിന് എതിരെ വാക്സിൻ ഉണ്ടക്കുന്ന ആദ്യ രാജ്യക്കാർ ആയാൽ അതിന്റെ സാമ്പത്തിക നേട്ടം ഇന്ത്യൻ സാമ്പത്തിക രംഗത്തിന് ലഭിക്കാൻ സാധ്യത ഉണ്ട്. അപ്പോൾ ഇന്ത്യൻ സാമ്പത്തിക രംഗം കുതിക്കാൻ തുടങ്ങുമോ, ആ സാമ്പത്തിക ഉണർവ്വിന്റെ നേട്ടങ്ങൾ ജനങ്ങൾക്ക് ലഭിക്കാൻ തുടങ്ങിയാൽ അവർ അതിന്റെ ക്രെഡിറ്റ് മോദിക്ക് നൽകുമോ ?

ഇത് പോലെ ഉള്ള രാഷ്ട്രീയ ലാഭ – നഷ്ട കണക്കുകൾ ആണ് ഇന്ത്യയിലെയും കേരളത്തിലെയും രാഷ്ട്രീയ പാർട്ടികളെയും മോഡി വിരോധികൾ ആയ മാധ്യമ തല തൊട്ടപ്പന്മാരെയും വാക്സിനേഷന് എതിരെ സംസാരിക്കാൻ പോലും പ്രേരിപ്പിച്ചത്. ഇതിന്റെ പിന്നിൽ ചൈനയുടെ ബുദ്ധിയും ഉണ്ടാവാം എന്നാണ് ഇപ്പോൾ പലരും കരുതുന്നത്.

രാഹുൽ ഗാന്ധി, ശശി തരൂർ, സീതാറാം യെച്ചൂരി , രാജ്ദീപ് സർദേശയി, പ്രകാശ് രാജ്, സിദ്ധാർത്ഥ, തുടങ്ങിയ അനേകം പേരുടെ ട്വീറ്റുകൾ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. എന്നാൽ പിന്നീട് വാക്സിനേഷൻ ഭയം ജനങ്ങൾക്ക് മാറിയതോടെ ഇപ്പോൾ മോദിജി ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് നൽകാതെ എന്തിനാണ് വാക്സിൻ വിദേശത്തേക്ക് കയറ്റി അയച്ചതെന്നാണ് ഇവരുടെ ചോദ്യവും പ്രചാരണവും. ഇതിനോടൊപ്പം കോൺഗ്രസിന്റെ ടൂൾ കിറ്റ് കൂടി ചേർത്ത് വായിക്കുമ്പോൾ രാജ്യത്തിനെതിരെ എത്ര വലിയ ദ്രോഹമാണ് അധികാരത്തിനു വേണ്ടി ജനങ്ങളുടെ ജീവൻ വെച്ച് ഇവർ ചെയ്തതെന്ന് കണ്ടെത്താൻ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button