Latest NewsKeralaNews

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായവരുടെ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 2989 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1645 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1628 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 8562 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 63 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: പ്രതിദിന മരണ നിരക്ക് ഏറ്റവും ഉയർന്ന ദിനം; ഇനിയുള്ള ദിവസങ്ങളിൽ മരണ സംഖ്യ കൂടാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം സിറ്റിയിൽ 214 കേസുകൾ രജിസ്റ്റർ ചെയ്തു. 25 പേരാണ് അറസ്റ്റിലായത്. 18 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 137 കേസുകൾ രജിസ്റ്റർ ചെയ്യുകയും 70 പേർ അറസ്റ്റിലാകുകയും 259 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 373 കേസുകളും കൊല്ലം സിറ്റിയിൽ 493 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 214, 25, 18
തിരുവനന്തപുരം റൂറൽ – 137, 70, 259
കൊല്ലം സിറ്റി – 493, 79, 69
കൊല്ലം റൂറൽ – 373, 97, 0
പത്തനംതിട്ട – 70, 63, 11
ആലപ്പുഴ- 22, 8, 186
കോട്ടയം – 230, 226, 147
ഇടുക്കി – 163, 38, 67

Read Also: മലപ്പുറത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ തുടരും; കാരണം വ്യക്തമാക്കി മുഖ്യമന്ത്രി

എറണാകുളം സിറ്റി – 166, 102, 34
എറണാകുളം റൂറൽ – 228, 43, 207
തൃശൂർ സിറ്റി – 294, 296, 303
തൃശൂർ റൂറൽ – 65, 74, 21
പാലക്കാട് – 198, 223, 112
മലപ്പുറം – 61, 57, 25
കോഴിക്കോട് സിറ്റി – 45, 49, 37
കോഴിക്കോട് റൂറൽ – 69, 84, 17
വയനാട് – 48, 0, 27
കണ്ണൂർ സിറ്റി – 84, 84, 83
കണ്ണൂർ റൂറൽ – 13, 10, 4
കാസർകോട്- 16, 17, 1

Read Also: മുസ്ലീം ജനവിഭാഗങ്ങളുടെ അട്ടിപ്പേറവകാശം മുസ്ലീം ലീഗിനല്ല; വകുപ്പ് നിശ്ചയിക്കുന്നത് മുസ്ലീം ലീഗല്ലെന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button