Latest NewsKeralaNews

പ്രതിദിന മരണ നിരക്ക് ഏറ്റവും ഉയർന്ന ദിനം; ഇനിയുള്ള ദിവസങ്ങളിൽ മരണ സംഖ്യ കൂടാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിൽ മരണനിരക്ക് കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 142 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഒറ്റ ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിൽ പ്രതിദിന കേസുകൾ കുറഞ്ഞാലും കോവിഡ് മരണ നിരക്ക് കൂടാനാണ് സാധ്യതയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: വിദേശത്ത് ജോലിക്കോ പഠനത്തിനോ പോകേണ്ടവർക്ക് വാക്‌സിൻ നൽകും; മുഖ്യമന്ത്രി

കഴിഞ്ഞ ദിവസമാണ് കേരളത്തിൽ ആദ്യമായി കോവിഡ് മരണങ്ങൾ മൂന്നക്കം കടന്നത്. ഇന്നലെ 122 മരണങ്ങളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. അടുത്തിടെയായി പ്രതിദിനം കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്.

സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചരുടെ എണ്ണം 6994 ആയി. അനൗദ്യോഗികമായ കണക്കുകൾ പ്രകാരം കേരളത്തിലെ മരണ സംഖ്യ 7,000ത്തിനും മുകളിലാണെന്നാണ് വിലയിരുത്തൽ. കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായതോടെ സംസ്ഥാനത്തെ ശ്മശാനങ്ങളിലും തിരക്ക് വർധിക്കുകയാണ്.

Read Also: റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ അക്രമം; ആസൂത്രിതമെന്ന് പോലീസ്, ദീപ് സിദ്ദു അടക്കം 16 പേർക്കെതിരെ കുറ്റപത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button