KeralaLatest NewsNews

നിർണായകമായ മൂന്നാഴ്ച്ചകളാണ് മുന്നിലുള്ളത്; ആശ്വസിക്കാവുന്ന സ്ഥിതിയിൽ സംസ്ഥാനം എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിർണായകമായ മൂന്നാഴ്ചകളാണ് നമുക്ക് മുൻപിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആശ്വസിക്കാവുന്ന ഒരു സ്ഥിതിയിൽ നമ്മളെത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴും രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: പ്രതിദിന മരണ നിരക്ക് ഏറ്റവും ഉയർന്ന ദിനം; ഇനിയുള്ള ദിവസങ്ങളിൽ മരണ സംഖ്യ കൂടാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി

മറ്റു സ്ഥലങ്ങളിൽ രോഗം പെട്ടെന്നു തന്നെ കുത്തനെ കൂടുകയും തുടർന്നു കുറയുകയും ചെയ്യുമ്പോൾ കേരളത്തിൽ ആ പ്രക്രിയ സാവകാശമാണ് സംഭവിക്കുന്നത്. കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ കേരളത്തിൽ മരണസംഖ്യ ഉയർന്നേക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മെയ് 12 ന് ആയിരുന്നു രണ്ടാമത്തെ തരംഗത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 43,529 പുതിയ രോഗികളാണ് അന്നുണ്ടായത്. ആ തരത്തിൽ ആ ദിവസങ്ങളിലുണ്ടായ രോഗബാധ മൂർച്ഛിക്കുകയും തത്ഫലമായ മരണങ്ങൾ സംഭവിക്കുകയും ചെയ്യുന്നത് ഇപ്പോഴാണ്. അതിനാലാണ് രോഗവ്യാപനം കുറഞ്ഞിട്ടും മരണസംഖ്യ ആദ്യത്തേക്കാളും ഉയർന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അടച്ചിട്ട മുറികളിലാണ് ഏറ്റവും എളുപ്പത്തിൽ കോവിഡ് വ്യാപിക്കുക എന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. അതുകൊണ്ട് എല്ലാ തൊഴിൽ സ്ഥാപനങ്ങളും വലിയ ശ്രദ്ധ ഇക്കാര്യത്തിൽ പുലർത്തണം. എസി സ്ഥാപിക്കുന്നതിനു വേണ്ടി തയ്യാറാക്കപ്പെട്ട മുറികളിൽ പലപ്പോഴും ആവശ്യത്തിന് വായു സഞ്ചാരമുണ്ടാകില്ല.

Read Also: നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായവരുടെ വിവരങ്ങൾ അറിയാം

അതുകൊണ്ട് എസി പ്രവർത്തിപ്പിക്കാതെ ഇരുന്നതുകൊണ്ട് മാത്രം കാര്യമുണ്ടാകില്ല. അതോടൊപ്പം ഫാനുകളും വായു പുറന്തള്ളാൻ സഹായിക്കുന്ന എക്സ്ഹോസ്റ്റ് ഫാനുകളും ഉപയോഗിക്കേണ്ടതുണ്ട്. ലോക്ക്ഡൗൺ കാലത്തൊക്കെ പ്രവർത്തിക്കേണ്ടിവരുന്ന, വർക്ക് ഫ്രം ഹോം സംവിധാനങ്ങൾ പ്രായോഗികമല്ലാത്ത മാദ്ധ്യമസ്ഥാപനങ്ങൾ പോലുള്ളവ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button