ന്യൂഡൽഹി: ബ്ലാക്ക് ഫംഗസ് എന്ന ഭീഷണിക്കെതിരെ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് രോഗികളെ കൂടുതലായി ബാധിക്കുന്ന ഫംഗസ് ബാധയ്ക്കെതിരെ രാജ്യം തയ്യാറെടുക്കുകയും ജാഗ്രത പുലർത്തുകയും വേണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വാരണാസിയിലെ ആരോഗ്യ പ്രവർത്തകരുമായി ഓൺലൈനിലൂടെ കൂടിക്കാഴ്ച്ച നടത്തുകയായിരുന്നു അദ്ദേഹം.
കോവിഡ് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടവർക്ക് അദ്ദേഹം അനുശോചനം അറിയിച്ചു. കോവിഡ് പ്രതിരോധം ഒരു നീണ്ട യുദ്ധമാണ്. വാക്‌സിനേഷൻ സാമൂഹിക ഉത്തരവാദിത്തമാക്കി മാറ്റണം. കോവിഡ് പ്രതിസന്ധിയെ ചെറുക്കുന്നതിനുള്ള ശക്തിനേടുന്നതിന് യോഗയും ആയുഷും വലിയ സഹായം ചെയ്തു. ഇത് അലംഭാവത്തിനുള്ള സമയമല്ലെന്നും ശക്തമായി പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡിന് എതിരായ പോരാട്ടത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Read Also: പലസ്തീന് ആശ്വാസമായി ഇസ്രയേലിന്റെ തീരുമാനം, പശ്ചിമേഷ്യ സമാധാനത്തിന്റെ പാതയിലേയ്ക്ക്
Post Your Comments