COVID 19KeralaNattuvarthaLatest NewsNews

‘ഇരട്ട നീതിയുള്ള ഇളവുകൾ ‘ ; സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ മുഖപ്രസംഗമിറക്കി അതിരൂപത

കൊച്ചി: ട്രിപ്പിള്‍ ലോക്ഡൗൺ നിലനില്‍ക്കേ, ഇത്രത്തോളം അപകടകരമായൊരു സാഹചര്യത്തിലൂടെ സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കെ അഞ്ഞൂറിലേറെ പേരെ പങ്കെടുപ്പിച്ച് നടത്തിയ പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെ വിമര്‍ശിച്ച്‌ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. ‘ഇരട്ടനീതിയുടെ ഇളവുകള്‍’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ മുഖ്യമന്ത്രിയുടെ ന്യായീകരണം കൊവിഡിന് തിരിഞ്ഞോ എന്നും അതിരൂപത വിമര്‍ശിക്കുന്നു. കൊവിഡ് പ്രോട്ടോക്കോളില്‍ ഇളവ് നല്‍കിയത് ജനവിരുദ്ധമാണെന്നും ഇരട്ടനീതിയുടെ രാഷ്ട്രീയമാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

Also Read:സിറ്റിംഗ് എംഎൽഎ രാജിവച്ചു ; ഭവാനിപ്പൂരിൽ നിന്ന് വീണ്ടും ജനവിധി തേടാനൊരുങ്ങി മമത

ലോക്ഡൗണില്‍ അകത്തിരിക്കാന്‍ നിര്‍ബന്ധിതരായ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നതാണ് ഈ ആഘോഷമെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. എന്‍. രമണ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി അധികാരമേറ്റത് മുപ്പത് പേര്‍ മാത്രം പങ്കെടുത്ത ചടങ്ങിലാണെന്നും അതിരൂപത ചൂണ്ടിക്കാട്ടുന്നു.

സാധാരണക്കാരുടെ മൃതസംസ്‌ക്കാര ശുശ്രൂഷയില്‍ ഇരുപത് പേരെ കര്‍ശനമായി നിജപ്പെടുത്തുമ്പോള്‍, വിഐപികളുടെ വിടവാങ്ങലിന്‌ആള്‍ക്കൂട്ടമനുവദിക്കുന്ന നിലപാട് മാറ്റം നിലവാരമില്ലാത്തതാണ്. കൊവിഡ് പതാക ഇപ്പോഴും ഉയരെപ്പറക്കുമ്പോള്‍ ഈ സത്യപ്രതിജ്ഞാഘോഷം അനൗചിത്യമാണെന്നും സത്യദീപം മുഖപ്രസംഗത്തിലൂടെ വിമര്‍ശിക്കുന്നു.

സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ പാർട്ടി അനുഭാവികൾ തന്നെ രംഗത്ത് വന്നിരുന്നു. പ്രശസ്തരായ പലരും സർക്കാരിന്റെ ഈ പ്രവർത്തിയെ വലിയ തോതിൽ വിമർശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button