NattuvarthaLatest NewsKeralaNews

പിണറായി വിജയന്റെ നേതൃത്വത്തില്‍ സാറും കുട്ടീം മന്ത്രിസഭയാണ് നിലവില്‍ വന്നത്; പരിഹാസവുമായി ധര്‍മ്മജന്‍ ബോള്‍ഗാട്ടി

കെ.കെ.ശൈലജ ടീച്ചര്‍ ഭാഗ്യം ചെയ്ത മന്ത്രിയാണെന്നും, നിപ്പയും കൊറോണയും പ്രളയുമെല്ലാം ഒന്നിനുപുറകെ ഒന്നായി വന്നതുകൊണ്ട് ശൈലജ ടീച്ചര്‍ക്ക് പേരെടുക്കാന്‍ കഴിഞ്ഞുവെന്നും ധർമ്മജൻ പറഞ്ഞു.

കൊച്ചി: പിണറായി വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് സാറും കുട്ടീം മന്ത്രിസഭയാണ് നിലവില്‍ വന്നതെന്ന് പരിഹാസവുമായി ബാലുശേരിയിൽ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച നടൻ ധര്‍മ്മജന്‍ ബോൾഗാട്ടി. സി.പി.എമ്മില്‍ ജനാധിപത്യമില്ലെന്നും, പിണറായി മാത്രമാണ് കാര്യങ്ങള്‍ തീരുമാനക്കുന്നതെന്നും ധർമ്മജൻ പറഞ്ഞു. സി.പി.എമ്മില്‍ ഒരാള്‍ മാത്രം കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ കോണ്‍ഗ്രസില്‍ അഞ്ഞൂറുപേരെങ്കിലും വേണം തീരുമാനമെടുക്കാനെന്നും ധർമ്മജൻ കൂട്ടിച്ചേർത്തു.

കെ.കെ.ശൈലജ ടീച്ചര്‍ ഭാഗ്യം ചെയ്ത മന്ത്രിയാണെന്നും, നിപ്പയും കൊറോണയും പ്രളയുമെല്ലാം ഒന്നിനുപുറകെ ഒന്നായി വന്നതുകൊണ്ട് ശൈലജ ടീച്ചര്‍ക്ക് പേരെടുക്കാന്‍ കഴിഞ്ഞുവെന്നും ധർമ്മജൻ പറഞ്ഞു. ഇത്തരം കാലങ്ങളില്‍ തനിക്ക് അവസരം ലഭിച്ചാലും മികച്ച പ്രവര്‍ത്തനം നടത്താനാകുമെന്നും വീണാ ജോര്‍ജ് ഗംഭീരമായി പ്രവര്‍ത്തിയ്ക്കുമെന്നാണ് കരുതുന്നതെന്നും ധര്‍മ്മജന്‍ പറഞ്ഞു.

‘ജനങ്ങളെ കിറ്റു കൊടുത്ത് വിഡ്ഢികളാക്കിയതുകൊണ്ടാണ് അഴിമതി ചെയ്തിട്ടും പിണറായി വിജയന് ഭരണത്തുടര്‍ച്ചയുണ്ടായതെന്നും പിണറായി കാര്‍ക്കശ്യക്കാരനാണെങ്കിലും കാപട്യക്കാരനല്ലെന്നും ധർമ്മജൻ പറഞ്ഞു. സര്‍ക്കാരിന്റെ ഭാവിയേപ്പറ്റി ജനം വിലയിരുത്തുമെന്നും ധര്‍മ്മജന്‍ കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പുകള്‍ ഒന്നാകണമെന്നും, എ യും ഐയും ഗ്രൂപ്പുകള്‍ ഒന്നുചേര്‍ത്ത് അക്ഷരമാലയിലെ പുതിയ ഏതെങ്കിലും അക്ഷരത്തിലേക്ക് മാറ്റിയില്ലെങ്കില്‍ ഐയും എയും ഒപ്പം ഒയും ചേര്‍ത്ത് ‘അയ്യോ’ എന്ന അവസ്ഥയുണ്ടാകുമെന്നും ധര്‍മ്മജന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button