ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ യാത്രക്കാരുടെ വിവരങ്ങള്‍ സൈബര്‍ ആക്രമണത്തില്‍ ചോര്‍ന്നതായി വെളിപ്പെടുത്തല്‍. ലക്ഷക്കണക്കക്കിന് യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് പ്രാഥമിക വിവരം.
Read Also : നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് നിരവധി മരണം
യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍ അടക്കം ആക്രമണത്തില്‍ ചോര്‍ന്നു. 2011 ഓഗസ്റ്റ് മുതല്‍ 2021 ഫെബ്രുവരി വരെയുള്ള വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. പേര്, ജനന തീയതി, കോണ്ടാക്റ്റ് വിവരം, ക്രഡിറ്റ് കാര്‍ഡ്, പാസ്പോര്‍ട്ട് നമ്ബര്‍ അടക്കമുള്ള വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്.
45 ലക്ഷം ഡാറ്റ സെറ്റ് ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നാണ് പ്രാഥമിക വിവരം. ഡാറ്റ ചോര്‍ച്ച നടന്നുവെന്ന വിവരം എയര്‍ ഇന്ത്യ യാത്രക്കാരെ ഇ- മെയില്‍ വഴി അറിയിക്കുകയായിരുന്നു. എയര്‍ ഇന്ത്യക്ക് വേണ്ടി യാത്രക്കാരുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന സീത എന്ന കമ്ബനിയാണ് സൈബര്‍ ആക്രമണത്തിന് ഇരയായത്.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നാണ് എയര്‍ ഇന്ത്യ അറിയിക്കുന്നത്. എയര്‍ ഇന്ത്യക്ക് പുറമേ ഇതേ കമ്ബനിയെ ആശ്രയിക്കുന്ന മറ്റ് വിമാന സര്‍വീസുകളും ഇരയായതായി റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments