ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാന്റ് ഇന്ത്യയെ തകർത്തെറിയുമെന്ന് ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോൺ. ഡ്യൂക്ക്ബോളിൽ കൂടുതൽ കളിച്ചതിന്റെ അനുഭവസമ്പത്ത് ന്യൂസിലാന്റിന് ഗുണം ചെയ്യുമെന്നും അനായാസം വിജയം കിവികൾ നേടുമെന്നാണ് മൈക്കൽ വോണിന്റെ പ്രവചനം. ഇംഗ്ലീഷ് സാഹചര്യം, ഡ്യൂക്ക്ബോൾ എന്നിവ ഇന്ത്യയെ കീഴടക്കും. ന്യൂസിലാന്റ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുമ്പ് രണ്ടു ടെസ്റ്റുകൾ ഇംഗ്ലണ്ടുമായി കളിക്കുന്നുണ്ട്.
ഈ സാഹചര്യങ്ങളുമായി ഇണങ്ങാൻ കിവികളെ സഹായിക്കുമെന്നും ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ന്യൂസിലാന്റ് ടീമിനെയാണ് ഇന്ത്യ നേരിടാൻ പോകുന്നതെന്നും വോൺ പറഞ്ഞു. മക്കല്ലത്തിന്റെ ടീമും വിസ്മയിപ്പിക്കുന്നതായിരുന്നു. പക്ഷെ സ്ഥിരതയില്ലായിരുന്നു. എന്നാൽ വില്യംസണിന് കീഴിൽ ക്ലാസ് ലെവലിലാണ് കീവിസ് കളിക്കുന്നത്. അവർ ഏറെ നാൾ അച്ചടക്കത്തോടെ കളിക്കുന്നത് തുടരുകയും ചെയ്യുന്നു, വോൺ പറഞ്ഞു.
Post Your Comments