Latest NewsIndiaNews

സന്യാസി ക്ഷേത്രത്തില്‍ തൂങ്ങിമരിച്ചു; അമ്പലത്തിൽ നിന്നും കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിൽ വിചിത്രവാദം

ഭൂമിയിലെ ദൗത്യം പൂര്‍ത്തിയായി, ഗുരു സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ടു

മുംബൈ: അമ്പലത്തില്‍ സന്യാസി തൂങ്ങിമരിച്ചു. ജൈനമത സന്യാസിയായ 71 കാരനായ മനോഹര്‍ ലാല്‍ മുനി മഹാരാജിനെയാണ് മുംബൈയിലെ ഘട്ട്‌കോപ്പര്‍ എന്ന സ്ഥലത്തെ ക്ഷേത്രത്തില്‍ തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം.

അമ്പലത്തില്‍ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തി. സ്വപ്‌നത്തില്‍ ഗുരു പ്രത്യക്ഷപ്പെട്ടതായും ഭൂമിയിലെ തന്റെ ജോലി പൂര്‍ത്തിയായെന്നും ആത്മഹത്യാ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

read also: മരിച്ച യുവാവ് പുനര്‍ജനിക്കാനായി മൃതദേഹം സംസ്കരിച്ചത് ചാണകക്കുഴിയില്‍

അസ്വാഭാവികമരണത്തിന് കേസ് എടുത്തതായും മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button