Latest NewsKeralaNews

മുഹമ്മദ് റിയാസ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: മുഹമ്മദ് റിയാസ് മന്ത്രിയായി സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണറുടെ സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമായ മുഹമ്മദ് റിയാസ് ആദ്യമായാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യ പ്രസിഡന്റായ റിയാസ് ബേപ്പൂരിൽ നിന്നാണ് വിജയിച്ചത്.

Read Also: മുഖ്യമന്ത്രിയ്ക്ക് ശേഷം സത്യപ്രതിജ്ഞ ചെയ്തത് കെ രാജൻ; അധികാര തുടർച്ചയോടെ പിണറായി സർക്കാർ

രണ്ടാം പിണറായി സർക്കാരിൽ 21 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. നാല് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് കേരളത്തിൽ തുടർഭരണം ലഭിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം 5.30 ഓടെ ആദ്യ മന്ത്രിസഭാ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരും.

Read Also: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ; സെൻട്രൽ സ്റ്റേഡിയത്തിൽ 54 ഗായകരും സംഗീതജ്ഞരും അണിചേരുന്ന സംഗീത വിരുന്ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button