KeralaLatest NewsNews

മുഖ്യമന്ത്രിയ്ക്ക് ശേഷം സത്യപ്രതിജ്ഞ ചെയ്തത് കെ രാജൻ; അധികാര തുടർച്ചയോടെ പിണറായി സർക്കാർ

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്ക് ശേഷം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് കെ രാജൻ. സിപിഐ നേതാവാണ് കെ രാജൻ. സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണറുടെ സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. വൈകിട്ട് 3. 35 ഓടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.

Read Also: ചരിത്ര മുഹൂർത്തം; പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തു

മൂന്നാമതായി ഘടകക്ഷി മന്ത്രിയായി റോഷി അഗസ്റ്റിനാണ് സത്യപ്രതിജ്ഞ ചെയ്തത്. നാലാമതായി കെ കൃഷ്ണൻകുട്ടിയും അഞ്ചാമതായി എ കെ ശശീന്ദ്രനും ആറാമതായി അഹമ്മദ് ദേവർകോവിലും, ഏഴാമതായി ആന്റണി രാജുവും എട്ടാമതായി വി അബ്ദു റഹിമാനും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

21 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. നാല് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് കേരളത്തിൽ തുടർഭരണം ലഭിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം 5.30 ഓടെ ആദ്യ മന്ത്രിസഭാ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരും.

Read Also: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ; സെൻട്രൽ സ്റ്റേഡിയത്തിൽ 54 ഗായകരും സംഗീതജ്ഞരും അണിചേരുന്ന സംഗീത വിരുന്ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button