Latest NewsNewsFootballSports

ജര്‍മ്മന്‍ ലോകകപ്പ് ജേതാവ് സാമി ഖെദീര വിരമിക്കുന്നു

ജര്‍മ്മന്‍ ക്ലബ് ഹെര്‍ത്ത ബെര്‍ലിന് വേണ്ടിയാണ് ഖെദീര കളിക്കുന്നത്

ബെര്‍ലിന്‍: ലോകകപ്പ് ജേതാക്കളായ ജര്‍മ്മന്‍ ടീമില്‍ അംഗമായ സാമി ഖെദീര വിരമിക്കുന്നു. സീസണ്‍ അവസാനത്തോടെ താന്‍ ബൂട്ട് അഴിക്കുമെന്ന് ഖെദീര അറിയിച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഖെദീര വിരമിക്കല്‍ വാര്‍ത്ത അറിയിച്ചത്.

Also Read: ലോക്ക് ഡൗണിൽ പച്ചക്കറി നൽകി; മൈസൂരിവിലെ കർഷകർക്ക് പിണറായി സർക്കാർ നൽകാനുള്ളത് ലക്ഷങ്ങൾ; ആയിരക്കണക്കിന് കർഷകർ ദുരിതത്തിൽ

നിലവില്‍ ജര്‍മ്മന്‍ ക്ലബ് ഹെര്‍ത്ത ബെര്‍ലിന് വേണ്ടിയാണ് ഖെദീര കളിക്കുന്നത്. ഈ വരുന്ന ശനിയാഴ്ച ഹോഫന്‍ഹെയിമിനെതിരെയാണ് ഹെര്‍ത്ത ബെര്‍ലിന്റെ അവസാന മത്സരം. ഈ മത്സരത്തോടെ കളിക്കളത്തിനോട് വിടപറയുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്.

2013-14 സീസണില്‍ റയല്‍ മാഡ്രിഡിന് വേണ്ടി ഖെദീര ബൂട്ടണിഞ്ഞു. ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയത് റയല്‍ മാഡ്രിഡായിരുന്നു. തുടര്‍ന്ന് 2015ല്‍
ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിലെത്തി. പിന്നീട് 5 സിരിഎ കിരീടങ്ങള്‍ നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. യുവന്റസില്‍ നിന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് 34കാരനായ ഖെദീര ഹെര്‍ത്തയിലെത്തുന്നത്. ഹെര്‍ത്ത ബെര്‍ലിനു വേണ്ടി 8 മത്സരങ്ങള്‍ മാത്രമേ ഖെദീര കളിച്ചിട്ടുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button