ലങ്കൻ പര്യടനത്തിന് പോകുന്ന ഇന്ത്യൻ പരിമിത ഓവർ ടീമിന്റെ കോച്ചായി ബിസിസിഐ രാഹുൽ ദ്രാവിഡിനെ നിയമിച്ചു. നേരത്തെ തന്നെ ഇത്തരം വാർത്തകൾ വന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഈ വിഷയത്തിൽ വന്നിരുന്നില്ല. നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനാണ് രാഹുൽ ദ്രാവിഡ്.
2014ൽ ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് കൺസൾട്ടന്റായി ദ്രാവിഡ് ഇംഗ്ലണ്ട് ടൂറിനിടെ പ്രവർത്തിച്ചിരുന്നു. അതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ ടീമുമായി ദ്രാവിഡ് സഹകരിക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ മത്സരത്തിനായി ഇന്ത്യൻ ടെസ്റ്റ് ടീം ഇംഗ്ലണ്ടിലേക്ക് പറക്കുന്നതിനാൽ രണ്ടാം നിര ടീമിനെയാണ് ഇന്ത്യ ശ്രീലങ്കയിലേക്ക് അയയ്ക്കുന്നത്.
ജൂൺ 18 മുതൽ ഇംഗ്ലണ്ടിലെ സതാംപ്ടണിൽ വെച്ചാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുൻപ് ഇംഗ്ലണ്ടിൽ ഇന്ത്യ 14 ദിവസം നിർബന്ധിത ക്വാറന്റൈനിൽ ഇരിക്കേണ്ടിവരും. ജൂൺ ആദ്യം ഇംഗ്ലണ്ടിലേക്ക് തിരിക്കുന്ന ഇന്ത്യൻ ടീം 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയതിന് ശേഷം മാത്രമാവും മത്സരത്തിന് ഇറങ്ങുക.
Post Your Comments