Latest NewsNewsIndia

‘ഈദ് റാലിക്ക് നേരെ കല്ലെറിഞ്ഞു’ ഹിന്ദുക്കളെ അപമാനിക്കുന്ന ചോദ്യത്തിനു നേരെ പ്രതിഷേധം; മാപ്പ് പറഞ്ഞ് അണ്‍അക്കാദമി

അണ്‍ അക്കാദമിയുടെ മോക്ക് ചോദ്യപേപ്പറില്‍ വന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു

ന്യൂഡല്‍ഹി : ഹിന്ദുക്കളെ അവഹേളിക്കുന്ന മോക്ക് ചോദ്യപേപ്പറുമായി അണ്‍ അക്കാദമി. ഈദ് റാലിയ്ക്ക് കല്ലെറിയുന്നവരായാണ് ഹിന്ദു മതവിശ്വാസികളെ ചിത്രീകരിച്ചത്. പ്രതിഷേധം ശക്തമായതിനു പിന്നാലെ ക്ഷമാപണം നടത്തിയിരിക്കുകയാണ് അണ്‍ അക്കാദമി .

‘ മതപരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ ഐപിസി മോക്ക് പരീക്ഷാ ചോദ്യപേപ്പറില്‍ ഉന്നയിച്ച ഒരു ചോദ്യം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആ ചോദ്യപേപ്പര്‍ ഉടനടി പിന്‍ വലിച്ചിട്ടുണ്ട് . ഭാവിയിലെ ചോദ്യ പേപ്പറുകള്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കും ‘ അണ്‍ അക്കാദമി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

read also: കോവിഡ് ഐസിയുവില്‍ ആട്ടവും പാട്ടുമായി ഡോക്ടറും സംഘവും; കയ്യടിച്ച് രോഗികള്‍, വീഡിയോ വൈറല്‍

ചോദ്യപേപ്പറുകള്‍ അക്കാദമിയ്ക്ക് പുറമേ ഉള്ളവരാണ് തയ്യാറാക്കിയതെന്നും , തങ്ങളുടെ ഗുണനിലവാര പ്രക്രിയയും -പരിശോധനയും കര്‍ശനമാക്കുന്നതിനും മതത്തിന്റെ കാര്യങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാതിരിക്കുന്നതിനും നടപടി ആരംഭിച്ചതായും അക്കാദമി പറയുന്നു.

അണ്‍ അക്കാദമിയുടെ മോക്ക് ചോദ്യപേപ്പറില്‍ വന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ‘ഈദ് ദിനത്തില്‍ ഒരു കൂട്ടം മുസ്ലീങ്ങള്‍ റാലി നടത്തുകയായിരുന്നു. അവര്‍ മുദ്രാവാക്യം വിളിക്കുകയും ഹിന്ദു ആധിപത്യമുള്ള തെരുവുകളിലൂടെ കടന്നുപോകുകയും ചെയ്തു. മതവികാരത്തെ പ്രകോപിപ്പിച്ചതായി അവകാശപ്പെട്ട് ഹിന്ദുക്കള്‍ റാലിക്ക് നേരെ കല്ലെറിയാന്‍ തുടങ്ങി, ഈ അവകാശ വാദം ശരിയാണോ? ‘ എന്നതായിരുന്നു ചോദ്യം . ഉത്തരമെന്ന രീതിയില്‍ മൂന്ന് ഓപ്ഷനുകളും നല്‍കിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button