തൃശൂര്‍: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുമ്പോഴും ആശങ്കയകലാതെ മരണ നിരക്ക്. മാതൃഭൂമി തൃശൂര്‍ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ പൂഞ്ഞാര്‍ കല്ലേക്കുളം വയലില്‍ ഹോര്‍മിസ് ജോര്‍ജിന്റെ ഭാര്യ ജെസ്മി(38) അന്തരിച്ചു. കൊവിഡ് ബാധിതയായി തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Read Also: യാസ് ചുഴലിക്കാറ്റ് : തെക്കൻ കേരളത്തില്‍ കൂടുതൽ നാശം വിതയ്ക്കും ; മുന്നറിയിപ്പുമായി കേന്ദ്രം
പൂര്‍ണ ഗര്‍ഭിണിയായ യുവതിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് കുഞ്ഞിനെ ശാസ്ത്രക്രിയ നടത്തി പുറത്തെടുക്കുകയായിരുന്നു. മകന്‍: ക്രിസ്.ഒരു ദിവസം പ്രായമുള്ള മകളുമുണ്ട്. പാലാ കൊഴുവനാല്‍ പറമ്പകത്ത് ആന്റണിയുടെയും ലാലിയുടെയും മകളാണ്. സഹോദരങ്ങള്‍: ലിസ്മി (മനോരമ ആരോഗ്യം, കോട്ടയം) ,ആന്റോ.
Post Your Comments