Latest NewsNewsFootballSports

ലിവർപൂളിന്റെ ഹോം ജേഴ്സി കിറ്റ് പുറത്തുവിട്ടു

ലിവർപൂൾ അടുത്ത സീസണിനുള്ള ഹോം ജേഴ്സി കിറ്റ് പുറത്തുവിട്ടു. തനത് ശൈലിയിൽ നിന്ന് ചുവപ്പും കൂടെ ഓറഞ്ചും ചേർന്ന കളറോടുകൂടിയാണ് ലിവർപൂളിന്റെ പുതിയ ജേഴ്സി. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈക്കാണ് ലിവർപൂളിന്റെ ജേഴ്സി ഒരുക്കിയിരിക്കുന്നത്. നൈക്ക് പുതിയ കരാർ ഒപ്പുവെച്ച ശേഷമുള്ള രണ്ടാം ഹോം ജേഴ്സിയാണ് ലിവർപൂൾ പുറത്തുവിട്ടത്.

നൈക്കിന്റെ ഓൺലൈൻ സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാണ്. സീസണിൽ നാലാം സ്ഥാനത്തുള്ള ലിവർപൂൾ ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായി പൊരുതുകയാണ്. അതേസമയം ഇറ്റാലിയൻ ക്ലബായ യുവന്റസ് അടുത്ത സീസണിലേക്കുള്ള ഹോം ജേഴ്‌സി പുറത്തിറക്കിയിരുന്നു. അഡിഡാസ് ജേഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button