Latest NewsNewsIndia

ഒളിമ്പ്യന്‍ മില്‍ഖാ സിംഗിന് കോവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ ദിവസം കടുത്ത പനി അനുഭവപ്പെട്ടതോടെയാണ് കോവിഡ് പരിശോധന നടത്തിയത്

ന്യൂഡല്‍ഹി: ഇന്ത്യയുടെ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിംഗിന് കോവിഡ് സ്ഥിരീകരിച്ചു. മില്‍ഖാ സിംഗിന്റെ മകനാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ അദ്ദേഹം ചണ്ഡിഗഢിലെ വീട്ടില്‍ ഐസൊലേഷനിലാണ്.

Also Read: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ; സെൻട്രൽ സ്റ്റേഡിയത്തിൽ 54 ഗായകരും സംഗീതജ്ഞരും അണിചേരുന്ന സംഗീത വിരുന്ന്

മില്‍ഖാ സിംഗിന് കാര്യമായ രോഗലക്ഷണങ്ങളില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം കടുത്ത പനി അനുഭവപ്പെട്ടതോടെയാണ് കോവിഡ് പരിശോധന നടത്തിയത്. 101 ഡിഗ്രി വരെ ശരീര താപനില ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. നിലവില്‍ 91 വയസുള്ള മില്‍ഖാ സിംഗ് ഇപ്പോഴും കായിക രംഗത്ത് യുവാക്കള്‍ക്ക് പ്രചോദനമാണ്.

മില്‍ഖ സിംഗിന്റെ കുടുംബത്തില്‍ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. വീട്ടുജോലിക്കാര്‍ക്ക് രോഗബാധ ഉണ്ടായെന്നാണ് കുടുംബാംഗങ്ങള്‍ അറിയിച്ചത്. പറക്കും സിംഗെന്നാണ് മില്‍ഖാ സിംഗ് അറിയപ്പെടുന്നത്. ഒളിമ്പിക്‌സിന്റെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനത്തില്‍ തിളങ്ങിയതോടെയാണ് മില്‍ഖയ്ക്ക് ഈ വിളിപ്പേര് വീണത്. മില്‍ഖയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രമാണ് ഭാഗ് മില്‍ഖ ഭാഗ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button