തിരുവനന്തപുരം: കേരളത്തില്‍ കോവിഡിന്റെ രണ്ടാം തരംഗത്തില്‍ മരണനിരക്ക് കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 128 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഒറ്റ ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ ആദ്യമായി കോവിഡ് മരണങ്ങള്‍ മൂന്നക്കം കടന്നത്. 112 മരണങ്ങളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. മെയ് 18ന് 97 പേരാണ് കോവിഡ് ബാധിച്ച് മരിച്ചിരുന്നത്. അടുത്തിടെയായി പ്രതിദിനം കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.
സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചരുടെ എണ്ണം 6800 കടന്നു. 6852 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. അനൗദ്യോഗികമായ കണക്കുകള്‍ പ്രകാരം കേരളത്തിലെ മരണ സംഖ്യ 7,000ത്തിനും മുകളിലാണെന്നാണ് വിലയിരുത്തല്‍. കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതോടെ സംസ്ഥാനത്തെ ശ്മശാനങ്ങളിലും തിരക്ക് വര്‍ധിക്കുകയാണ്.
Post Your Comments