വാഷിംഗ്‌ടൺ: ഇസ്രായേൽ- ഹമാസ് സംഘർഷം തുടരവേ നിർണായക മുന്നറിയിപ്പുമായി അമേരിക്ക. ഹമാസ് ഭീകര്‍ക്കെതിരായ ഇസ്രായേലിന്‍റെ യുദ്ധം ഇന്ന് തീരാന്‍ സാദ്ധ്യതയുള്ള തായി വൈറ്റ്ഹൗസ് വൃത്തങ്ങള്‍. പ്രസിഡന്‍റ് ജോ ബൈഡനും ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ ചര്‍ച്ച നടന്നെന്നാണ് സൂചന. പൂര്‍ണ്ണമായും വെടിനിര്‍ത്തല്‍ എന്ന ധാരണ ഇസ്രായേല്‍ അംഗീകരിച്ചിട്ടില്ലെന്നും പക്ഷെ വളരെ വലിയ തോതിലുള്ള തിരിച്ചടിയും ഇനിയുണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും ജോ ബൈഡന്‍ പറഞ്ഞു.
Read Also: തിമിംഗലങ്ങളുടെ സ്‌നേഹപ്രകടനം കണ്ടിട്ടുണ്ടോ? കെട്ടിപ്പിടിച്ച് ചിറകിട്ടടിക്കുന്ന വീഡിയോ വൈറലാവുന്നു
‘ഇസ്രായേലും ഹമാസും തമ്മിലുള്ള പ്രശ്നത്തിന് ഇന്നുകൊണ്ട് വലിയൊരളവുവരെ കുറവുണ്ടാകുമെന്ന ഉറപ്പാണ് ലഭിച്ചിട്ടുള്ളത്. അമേരിക്ക അക്രമം ഇല്ലാതാക്കാന്‍ എല്ലാ പരിശ്രമവും തുടരുകയാണ്.’ വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കാറിന്‍ ജീന്‍ പിയറി വ്യക്തമാക്കി. ഹമാസിന്‍റെ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഭീകരരുടെ ഒളിത്താവളങ്ങളും ആയുധങ്ങള്‍ ശേഖരിച്ചിരിക്കുന്ന കേന്ദ്രങ്ങളും തകര്‍ത്ത ശേഷമേ യുദ്ധം അവസാനിപ്പിക്കൂ എന്ന് ഇസ്രായേല്‍ സൈനിക മേധാവി വ്യക്തമാക്കിയിരുന്നു. ആയിരം ഹമാസ് കേന്ദ്രങ്ങള്‍ തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതെല്ലാം തകര്‍ക്കും. ജനവാസ മേഖലകളില്‍ ടണലുകള്‍ പണിത് ഹമാസ് ഒരുക്കിയ കെണികളെല്ലാം നശിപ്പിക്കുക തന്നെ ചെയ്യുമെന്നാണ് രണ്ടു ദിവസം മുന്നേ ഇസ്രായേല്‍ വ്യക്തമാക്കിയത്. ലബനനില്‍ നിന്നും ജോര്‍ദ്ദാനില്‍ നിന്നും ഇസ്രായേലിന് നേരെ നടന്ന റോക്കറ്റാക്രമണത്തിന് തിരിച്ചടിയും മുന്നറിയിപ്പും നല്‍കിയതിനൊപ്പമാണ് ആഭ്യന്തര മന്ത്രി ബെന്നി ഗാന്‍റ്സ് നയം വ്യക്തമാക്കിയത്.
Post Your Comments