Latest NewsKeralaNews

യുഡിഎ​ഫ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​കളിൽ നിന്നും പോലും ഭൂ​രി​പ​ക്ഷം ലഭിച്ചില്ല; സം​ഘ​ടനയ്ക്കെതിരെ ധ​ര്‍​മ​ജ​ന്‍

ബാ​ലു​ശ്ശേ​രി : ഇ​ത്ര​യും വ​ര്‍​ധി​ച്ച വോ​ട്ടു​ക​ള്‍​ക്ക് തോ​ല്‍​ക്കു​മെ​ന്ന് സ്വ​പ്ന​ത്തി​ല്‍​പോ​ലും പ്ര​തീ​ക്ഷി​ച്ചി​രു​ന്നില്ലെന്ന് ബാ​ലു​ശ്ശേ​രി മ​ണ്ഡ​ല​ത്തിലെ യുഡിഎ​ഫ് സ്ഥാനാർത്ഥിയായിരുന്ന ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി. ബാ​ലു​ശ്ശേ​രിയിൽ ഭൂ​രി​പ​ക്ഷം കി​ട്ടേ​ണ്ട പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നു​പോ​ലും ഭൂ​രി​പ​ക്ഷം കി​ട്ടാ​ത്ത​ത് സം​ഘ​ട​നാ​പ​ര​മാ​യ വീ​ഴ്ച​യാ​ണെ​ന്നും ഇ​തി​നെ​തി​രെ കെ.​പി.​പി.​സി.​സി പ്ര​സി​ഡന്റിന് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ധ​ര്‍​മ​ജ​ന്‍ പറഞ്ഞു. ഒ​രു ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രാ​ഷ്​​ട്രീ​യ​പ​ര​മാ​യ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ പ​റ​യാ​നു​ണ്ട്. യുഡിഎ​ഫ് ഭ​രി​ക്കു​ന്ന മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളു​ണ്ടാ​യി​ട്ടും ഒ​ന്നി​ല്‍ മാ​ത്ര​മാ​ണ് നേ​രി​യ ഭൂ​രി​പ​ക്ഷം കി​ട്ടി​യ​ത്. യു​ഡിഎ​ഫ് ഭ​രി​ക്കു​ന്ന ഉ​ണ്ണി​കു​ള​ത്ത് 1494 വോ​ട്ടിന്റെയും അ​ത്തോ​ളി​യി​ല്‍ 2186 വോ​ട്ടിന്റെയും ഭൂ​രി​പ​ക്ഷം എ​ല്‍ഡിഎ​ഫി​നാ​യി​രു​ന്നു. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ല്‍ മാ​ത്ര​മാ​ണ് 742 വോ​ട്ടിന്റെ ഭൂ​രി​പ​ക്ഷം നേ​ടാ​ന്‍ ക​ഴി​ഞ്ഞ​ത്. ക​ന​ത്ത പ​രാ​ജ​യ​ത്തി​നു കാ​ര​ണ​മാ​യി സം​ഘ​ട​ന​പ​ര​മാ​യ ഒ​രു​പാ​ട് പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ന്നും​അ​ത് കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍​റി​നെ ധ​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ധര്‍മജന്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button