ന്യൂഡല്‍ഹി : രാജ്യത്തെ ഭീതിയിലാഴ്ത്തിയ കോവിഡ് രണ്ടാം തരംഗത്തിന്‍റെ തീവ്രത കുറയുമെന്ന് പഠനം. എന്നാൽ മൂന്നാം തരംഗം ആറ് മുതല്‍ എട്ട് മാസത്തിനുള്ളിലുണ്ടാവും എന്നും പഠന റിപ്പോർട്ടിൽ പറയുന്നു.
ശാസ്ത്ര മന്ത്രാലയത്തിന് കീഴില്‍ മൂന്നംഗ സമിതിയാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. മെയ് അവസാനത്തോടെ പ്രതിദിനം 1.5 ലക്ഷം രോഗികള്‍ രാജ്യത്തുണ്ടാവും. ജൂലൈയോടെ ഇത് 20,000 രോഗികളായി കുറയും.മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, കേരള, സിക്കിം, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാന, ഡല്‍ഹി, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡ് രോഗവ്യാപനം തീവ്രതയിലെത്തിയെന്ന് ഐ.ഐ.ടി കാണ്‍പൂര്‍ പ്രൊഫസര്‍ മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.
അതേസമയം, തമിഴ്നാട്,പുതുച്ചേരി,അസം മേഘാലയ,ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ മെയ് അവസാനത്തോടെ രോഗബാധ തീവ്രതയിലെത്തും. വാക്സിന് കൂടുതല്‍ പേര്‍ക്ക് നല്‍കിയാല്‍ കോവിഡ് മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനാവുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
Post Your Comments