ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗ രൂക്ഷമായ സാഹചര്യത്തിലും രാജ്യത്തെ 50 ശതമാനം ആളുകളും മാസ്ക് ധരിക്കുന്നില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. മാസ്ക് ധരിക്കുന്നവരിൽ 64 ശതമാനവും മൂക്ക് മറയുന്ന രീതിയിൽ ധരിക്കുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. മാദ്ധ്യമങ്ങളോട് സംസാരിക്കവെ ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാളാണ് ഇക്കാര്യം അറിയിച്ചത്.
കർണാടകത്തിലും ബംഗാളിലും ടിപിആർ 25 ശതമാനത്തിലും അധികമായി തുടരുന്നത് ആശങ്കയുണ്ടാക്കുണ്ട്. മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലുമാണ് പകർച്ചവ്യാധി തടയുന്നതിനുള്ള പ്രധാന മാർഗമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. രോഗ നിർണയം വേഗത്തിലാക്കാൻ റാപ്പിഡ് ആന്റിജൻ പരിശോധന വർധിപ്പിക്കും. ഇതിനായി കൂടുതൽ കിറ്റുകൾ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,76,070 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,57,72,400 ആയി ഉയർന്നു.
Post Your Comments