പത്തനാപുരം: വില്‍പത്ര വിവാദത്തില്‍ എംഎല്‍എയും നടനുമായ ഗണേശ് കുമാറിന് പിന്തുണയുമായി ഇളയ സഹോദരി ബിന്ദു. അച്ഛന്‍ വില്‍പത്രം എഴുതിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ബിന്ദു പറഞ്ഞു. മരണശേഷം പിതാവിനെ വിവാദത്തിലേക്ക് വലിച്ചിഴച്ചതില്‍ വിഷമമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Read Also: ഗണേഷ് കുമാർ വിൽപത്രത്തിൽ കൃത്രിമം നടത്തിയെന്നു സഹോദരി; മറുപടിയുമായി സാക്ഷി പ്രഭാകരൻ പിള്ള
എന്നാൽ കുടുംബസ്വത്ത് ലഭിക്കുന്നതിന് രേഖകളില്‍ ഗണേശ് കുമാര്‍ കൃത്രിമം കാണിച്ചുവെന്നായിരുന്നു മൂത്ത സഹോദരി ഉഷ മോഹന്‍ദാസിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഉഷ മുഖ്യമന്ത്രി പിണറായി വിജയനെക്കണ്ട് പരാതി നല്‍കിയിരുന്നു. വിവാദത്തെക്കുറിച്ച് ഗണേഷ് പ്രതികരിച്ചിട്ടില്ല.
ഇടതു മുന്നണിയുടെ ആദ്യഘട്ട ചര്‍ച്ചകളില്‍ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ച പേരുകളില്‍ ഒന്നായിരുന്നു ഗണേഷ് കുമാറിന്റേത്. എന്നാല്‍ ഗണേഷിനെ മാറ്റി നിര്‍ത്തിയതിനു പിന്നില്‍ വില്‍പത്രവും ആയി ബന്ധപ്പെട്ട പരാതിയാണെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Post Your Comments