കൊവിഡ് കാലത്ത് രാജ്യമെങ്ങുമുള്ള സേവാഭാരതി പ്രവർത്തകർ കർമനിരതരായി മുൻനിരയിൽ തന്നെയുണ്ട്. ലോക്ക്ഡൗൺ സമയത്തും ലോക്ക്ഡൗണിനു ശേഷവും അവശ്യം കണ്ടറിഞ്ഞ് സേവാഭരതി പ്രവർത്തകർ രംഗത്തുണ്ട്. മുടങ്ങാതെ തുടരുന്ന ഈ സേവനം രോഗികൾക്കും കഷ്ടത അനുഭവിക്കുന്നവർക്കും വളരെ സഹായകരമാണ്. ഡൽഹിയിലെ സേവാഭാരതി പ്രവർത്തകരെ അഭിനന്ദിച്ച് ക്രിക്കറ്റ് താരം കഴിഞ്ഞ വർഷം പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ് സീരിയൽ താരം വിവേക് ഗോപൻ.
‘സേവാഭാരതി ചെയുതു വരുന്ന പ്രവർത്തനങ്ങൾ കൈയ്യടി അർഹിക്കുന്നു. മഹത്തായ പ്രവൃത്തിയാണ് സേവാഭാരതിയിലെ ഓരോ അംഗങ്ങളും ചെയ്യുന്നത്. അവരോട് ഒരുപാട് നന്ദിയും കടപ്പാടും ഉണ്ടെ’ന്നായിരുന്നു വീഡിയോയിൽ കോഹ്ലി പറഞ്ഞത്. കോഹ്ലിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് ‘സേവാഭാരതി പ്രവർത്തകരെ ഓർത്ത് അഭിമാനം, എല്ലാവർക്കും അഭിമാനം’ എന്നായിരുന്നു നടൻ വിവേക് ഗോപന്റെ കമന്റ്. ഏതായാലും വീഡിയോ പഴയതാണെങ്കിലും നിലവിലെ ലോക്ക്ഡൗൺ സാഹചര്യത്തിൽ കേരളത്തിലും ഡൽഹിയിലും അടക്കം എല്ലായിടങ്ങളിലും സേവാഭാരതി മികച്ച പ്രവർത്തനമാണ് കാഴ്ച വെയ്ക്കുന്നത്.
ആശുപത്രിയിൽ കുടിവെള്ള വിതരണവും രോഗികൾക്ക് ഭക്ഷണം എത്തിക്കലും അങ്ങനെ നിരവധി പ്രവർത്തനങ്ങളാണ് സേവാഭാരതി പ്രവർത്തകർ നടത്തുന്നുണ്ട്. സേവന പ്രവർത്തനങ്ങളുടെ ഏകോപനത്തിന് വേണ്ടി ഒരു മുഴുവൻ സമയ പ്രവർത്തകനെയും സേവാഭാരതി അവശ്യമായ ആശുപത്രികളിൽ നിയോഗിച്ചിട്ടുണ്ട്.
Post Your Comments