ന്യൂഡൽഹി: ടൗട്ടെ ചുഴലിക്കാറ്റ് ബാധിച്ച സംസ്ഥാനങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സംസ്ഥാനങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചത്.
Read Also: കോവിഡ് നിയന്ത്രണങ്ങൾ ലംഘനം; സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്തത് 2,721 പേർ; വിശദ വിവരങ്ങൾ അറിയാം
ടൗട്ടെ ചുഴലിക്കാറ്റ് മൂലം മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയുടെ അടിയന്തിര ധനസഹായവും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്തിന് അടിയന്തര ദുരിതാശ്വാസ സഹായമായി ആയിരം കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നാശനഷ്ടങ്ങളുടെ വ്യാപ്തി നിർണ്ണയിക്കാൻ കേന്ദ്രസർക്കാർ ഒരു അന്തർ മന്ത്രാലയ സംഘത്തെ വിന്യസിക്കും. ഈ സംഘം നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനങ്ങൾക്ക് കൂടുതൽ സഹായം നൽകുക. ദുരിതബാധിത സംസ്ഥാനങ്ങൾ അവരുടെ വിലയിരുത്തലുകൾ കേന്ദ്രത്തിലേക്ക് അയച്ചാൽ അടിയന്തര സാമ്പത്തിക സഹായം നൽകും.
Post Your Comments