ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരര്‍ക്കായി തെരച്ചില്‍ തുടര്‍ന്ന് സൈന്യം. ഇതിന്റെ ഭാഗമായി പൂഞ്ചില്‍ നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. സുരാന്‍കോട്ടയിലെ മഹ്‌റ ഗ്രാമത്തില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്.
മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് സൈന്യവും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. തുടര്‍ന്ന് ഒരു വീടിന്റെ പരിസരത്ത് നടത്തിയ പരിശോധനയിലാണ് ആയുങ്ങള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് വിദേശ നിര്‍മ്മിത പിസ്റ്റലുകളും വെടിയുണ്ടകളുമാണ് ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തത്.
പ്രദേശത്ത് സ്ഥിരമായി വന്നുപോകുന്നയാളാണ് ആയുധങ്ങള്‍ ഒളിപ്പിച്ച് വെച്ചതെന്ന നിഗമനത്തിലാണ് പോലീസ്. ഇയാളെ കണ്ടെത്താനായി പരിശോധന ആരംഭിച്ചിട്ടുണ്ട്. ഭീകരര്‍ ഒളിച്ചിരിക്കാനും ആയുധങ്ങള്‍ സൂക്ഷിക്കാനും ഗ്രാമപ്രദേശങ്ങള്‍ തെരഞ്ഞെടുക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഈ മാസം ആദ്യം വിവിധ ഗ്രാമങ്ങളില്‍ സൈന്യം നടത്തിയ പരിശോധനയില്‍ 20 ഗ്രനേഡുകളാണ് കണ്ടെത്തിയത്.
Post Your Comments