KeralaLatest NewsNews

ഹൈക്കോടതിയെ വകവെയ്ക്കാതെ സത്യപ്രതിജ്ഞാ ചടങ്ങ്? ആളെണ്ണം കുറയ്ക്കുന്നതാകും ഉചിതമെന്ന് ഹൈക്കോടതി

ട്രിപ്പിൾ ലോക്ഡൗൺ പ്രാബല്യത്തിലുള്ള തിരുവനന്തപുരത്തു നടത്തുന്ന ചടങ്ങ് നിയമവിരുദ്ധമാണെന്നു പ്രഖ്യാപിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കൊച്ചി: ഇടത് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് മണിക്കൂറുകൾ അവശേഷിക്കെ ചടങ്ങിൽ ആളെണ്ണം കുറയ്ക്കുന്നതാകും ഉചിതമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് കേസ് പരിഗണിക്കുമ്പോഴാണ് ഈ അഭിപ്രായം പങ്കുവച്ചത്. അതേസമയം, ഇക്കാര്യത്തിൽ സർക്കാരിന്റെ വിശദീകരണം അറിയിക്കുന്നതിനായി കേസ് ഉച്ചകഴി‍ഞ്ഞ് പരിഗണിക്കുന്നതിനായി മാറ്റി വച്ചു.

Read Also: കേന്ദ്രസർക്കാരിന്റെ കോവിഡ് മരുന്നായ ആയുഷ്‌- 64 വിതരണം ആരംഭിക്കുന്നു; മാനദണ്ഡങ്ങൾ അറിയാം

കൊറോണ വ്യാപകമാകുന്ന സാഹചര്യത്തിൽ 500 പേരെ പങ്കെടുപ്പിച്ചുള്ള സത്യപ്രതിജ്ഞാ ചടങ്ങ് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാണിച്ച് തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചികിത്സാ നീതി എന്ന സംഘടനയാണു കോടതിയെ സമീപിച്ചിരിക്കുന്നത്. ട്രിപ്പിൾ ലോക്ഡൗൺ പ്രാബല്യത്തിലുള്ള തിരുവനന്തപുരത്തു നടത്തുന്ന ചടങ്ങ് നിയമവിരുദ്ധമാണെന്നു പ്രഖ്യാപിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുള്ള സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ കോടതി സ്വമേധയാ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ അനിൽ തോമസ്, ഡമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് ജോർജ് സെബാസ്റ്റ്യൻ എന്നിവർ ചീഫ് ജസ്റ്റിസിനു കത്തു നൽകിയിരുന്നു. നാളെയാണ് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button