Latest NewsKeralaNews

അടിവസ്ത്രത്തിൽ കള്ളക്കടത്ത് നടത്തിയവർക്കും നിയമസഭ തല്ലിപ്പൊളിച്ചവർക്കും മന്ത്രി പദവി; പരിഹസിച്ച് പ്രതീഷ് വിശ്വനാഥ്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിമാരുടെ ലിസ്റ്റ് കണ്ട് അമ്പരന്ന് ജനങ്ങൾ. കെ കെ ശൈലജ ടീച്ചറെ ഒഴിവാക്കിയതും ആർ ബിന്ദു, പി ശിവൻകുട്ടി തുടങ്ങിയവരെ മന്ത്രിയാക്കിയതും അണികൾക്കിടയിൽ തന്നെ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴിതാ, പുതിയ മന്ത്രിമാരുടെ ലിസ്റ്റിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ പ്രതീഷ് വിശ്വനാഥ്. അടിവസ്ത്രത്തിൽ കള്ളക്കടത്ത് നടത്തിയവർക്കും നിയമസഭ തല്ലിപ്പൊളിച്ചവർക്കുമാണ് മന്ത്രിപദവി നൽകിയിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പ്രതീഷ് വിശ്വനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പുതിയ മന്ത്രിമാരുടെ ലിസ്റ്റ് കണ്ടു… ജിഹാദിയായ കെ.ടി. ജലീലിനെ ഒഴിവാക്കിയതിന് അഭിനന്ദനങ്ങള്‍. ഈ ലിസ്റ്റിലെ ഒരേ ഒരു നല്ല കാര്യം അത് മാത്രമാണ്. ബാക്കി പിണറായിയുടെ കിച്ചന്‍ കാബിനറ്റാണ്. തന്‍റെ അധീശത്വം അംഗീകരിച്ചുള്ളവര്‍ക്കുള്ള കാബിനറ്റ്. വയനാടിനും കാസര്‍ഗോടിനും ഒന്നും മന്ത്രിമാരെ നല്‍കിയില്ലെങ്കിലും കോഴിക്കോട് നിന്ന് മൂന്നാമത്തെ മന്ത്രിയായി മരുമകനെ കൊണ്ട് വരാനുള്ള ശുഷ്കാന്തി ഇഷ്ടപ്പെട്ടു. സഖാക്കളുടെ ഭാര്യമാരുടെ പിന്‍വാതില്‍ നിയമനങ്ങളിലെ ലേറ്റസ്റ്റാണ് പാര്‍ട്ടി സെക്രട്ടറി എ.വിജയരാഘവന്‍റെ ഭാര്യ. ആദ്യം കേരള വര്‍മ്മ കോളേജില്‍ ഇല്ലാത്ത വൈസ് പ്രിന്‍സിപ്പല്‍ പദവി ഉണ്ടാക്കി നിയമനം. അവിടത്തെ പ്രിന്‍സിപ്പലിനെ വെറുപ്പിച്ച് രാജി വെപ്പിച്ച ശേഷം ഭാര്യക്ക് പ്രിന്‍സിപ്പല്‍ പദവി. ശേഷം MLA സീറ്റ്. ഇപ്പോള്‍ മന്ത്രി പദവിയും. മറ്റൊരു മികച്ച തീരുമാനം നിയമസഭ തല്ലിപ്പൊളിച്ച ശിവന്‍കുട്ടിയുടെ മന്ത്രി പദവിയാണ്. അടിവസ്ത്രത്തില്‍ കള്ളക്കടത്ത് നടത്തിയെന്ന് ആരോപിതനായ ഒടുവില്‍ തൊണ്ടി മാറ്റി വെച്ച് രക്ഷപെട്ടു എന്ന് ആരോപിതനായ ആന്‍റണി രാജുവിന്‍റെ മന്ത്രിപദവി മറ്റൊരു ഉജ്ജ്വല നീക്കമാണ്. എല്ലാത്തിനും ഉപരി മുസ്ലീം ലീഗിന് വര്‍ഗ്ഗീയത പോര എന്ന് പറഞ്ഞ് പിണങ്ങി പിരിഞ്ഞു പോയ INL ന് കൊടുത്ത മന്ത്രി സ്ഥാനം SDPI യ്ക്ക് ഒരു മന്ത്രിയെ കൊടുത്തതിന് സമാനമായിട്ടുണ്ട്… ഉജ്ജ്വലം സഖാവേ ഉജ്ജ്വലം.

shortlink

Related Articles

Post Your Comments

Related Articles


Back to top button