KeralaLatest NewsNews

ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചു

ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവായിരുന്നു

പാലക്കാട്: ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സ്റ്റാഫ് നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചു. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് രമ്യ ഷിബുവാണ് കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞുവീണ് മരിച്ചത്. രമ്യയുടെ റാപ്പിഡ് ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

Also Read: പുതിയ സ്വകാര്യതാ നയം പിന്‍വലിക്കണം, ഇല്ലെങ്കില്‍ മറ്റ് നടപടികള്‍ ഉണ്ടാകും; വാട്‌സ് ആപ്പിനോട് കേന്ദ്രസര്‍ക്കാര്‍

രാത്രിയിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂട്ടിയില്‍ പ്രവേശിച്ച രമ്യ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാര്‍ഡിലെ കസേരയില്‍ ഇരിക്കുകയായിരുന്നു. എന്നാല്‍, പെട്ടെന്നു തന്നെ കുഴഞ്ഞ് വീഴുകയായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

ഭര്‍ത്താവ്: ഷിബു. പത്തു വയസുകാരനായ ആല്‍ബിനും എട്ടു വയസുകാരനായ മെല്‍ബിനുമാണ് മക്കള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button